തിരുവനന്തപുരം: ഡീസലിനും പെട്രോളിനും അനിയന്ത്രിതമായി വില വര്‍ധിപ്പിക്കുന്നതില്‍ പ്രതിഷേധിച്ച് ട്രേഡ് യൂനിയനുകളും ഗതാഗത മേഖലയിലെ തൊഴിലുടമകളും സംയുക്തമായി സംസ്ഥാനത്ത് നടത്തുന്ന പണിമുടക്ക് തുടങ്ങി. രാവിലെ ആറിന് ആരംഭിച്ച പണിമുടക്ക് വൈകീട്ട് ആറ് വരെയാണ്. സ്വകാര്യ ബസുകൾക്കും ഒാേട്ടാ-ടാക്സികൾക്കും പുറമേ കെ.എസ്.ആർ.ടി.സി ബസുകളും നിരത്തിലിറങ്ങിയിട്ടില്ല. കെ.എസ്.ആർ.ടി.ഇ.എ (സി.െഎ.ടി.യു), ടി.ഡി.എഫ് (െഎ.എൻ.ടി.യു.സി), കെ.എസ്.ടി.ഇ.യു (എ.െഎ.ടി.യു.സി) സംഘടനകൾ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചുണ്ട്.
അതേസമയം, സ്വകാര്യ വാഹനങ്ങൾ തടയില്ലെന്ന് സമരസമിതി അറിയിച്ചു. പാൽ, പത്രം, ആശുപത്രി തുടങ്ങി അവശ്യ സർവിസുകളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി.
വില കുറക്കാന്‍ പെട്രോളിയം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും വര്‍ധിപ്പിച്ച എക്സൈസ് തീരുവ വേണ്ടെന്നുവെക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്നും ആണ് സംയുക്ത സമരസമിതി ആവശ്യം. സി.ഐ.ടി.യു, എ.െഎ.ടി.യു.സി, െഎ.എൻ.ടി.യു.സി, യു.ടി.യു.സി, എച്ച്.എം.എസ്, എസ്.ടി.യു, ജനത ട്രേഡ് യൂനിയൻ, ടി.യു.സി.െഎ സംഘടനകളും ബസ്-ടാങ്കർ-ലോറി-വർക്ഷോപ്-യൂസ്ഡ് വെഹിക്കിൾ-സ്പെയര്‍ പാര്‍ട്സ്-പാർസൽ സർവിസ് ഉടമകളും പണിമുടക്കിൽ പെങ്കടുക്കുന്നുണ്ട്. ബി.എം.എസ് പണിമുടക്കിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
ഇന്നത്തെ പി.എസ്.സി പരീക്ഷക്കും ഇൻറർവ്യൂവിനും മാറ്റമില്ല. എന്നാൽ, വാഴ്സിറ്റി പരീക്ഷകൾ മാറ്റിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.