വിദ്യയെ ഇന്നും പിടികൂടാനായില്ല; ഇൻറർവ്യൂ ബോർഡ് അംഗങ്ങളുടെ മൊഴിയെടുത്തു

അഗളി: വ്യാജ രേഖ കേസ് പ്രതി ഒളിവിൽ കഴിയുന്ന കെ. വിദ്യയെ ഇന്നും പൊലീസിന് പിടികൂടാനായില്ല. ഇതോടെ അന്വേഷണ സംഘം വിപുലീകരിച്ചതായാണ് വിവരം.

അതേസമയം, അന്വേഷണത്തിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ അട്ടപ്പാടി ഗവ. കോളജിലെത്തി ഇന്റർവ്യൂ ബോർഡ് അംഗങ്ങളുടെ മൊഴിയെടുത്തു. രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്. രണ്ടു ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് തൃശൂർ ഡെപ്യൂട്ടി ഡയറക്ടർ ഓഫിസിലെ ഡെപ്യൂട്ടി ഡയറക്ടർ ടി. ആൽബർട്ട് ആന്റണി, ഹെഡ് അക്കൗണ്ടന്റ് എ.പി. രഘുനാഥ്, സൂപ്രണ്ട് സജീവ് എസ്. മേനോൻ എന്നിവരാണ് അന്വേഷണത്തിനെത്തിയത്.

Tags:    
News Summary - Statements of interview board members were taken in K vidya case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.