തിരുവനന്തപുരം: സ്റ്റെൻറ് വിതരണ ഏജൻസികൾക്ക് സർക്കാർ നൽകാനുള്ള തുകയിൽ 30 ശതമാ നം ആഗസ്റ്റ് 25നുള്ളിൽ നൽകാൻ ധാരണ. ഏജൻസിപ്രതിനിധികൾ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളുൾപ്പെടെ വിവിധ സർക്കാർ ആശുപത്രികളിൽനിന്ന് 65 കോടി രൂപ കിട്ടാനുള്ള സാഹചര്യത്തിൽ ജൂലൈ 20 മുതൽ സംസ്ഥാന വ്യാപകമായി സ്റ്റെൻറ് വിതരണം നിർത്താൻ ഏജൻസികൾ തീരുമാനിച്ചിരുന്നു. 18 കോടി രൂപ ആഗസ്റ്റ് 25 നുള്ളിൽ നൽകുമെന്നും ശേഷിക്കുന്ന തുക ഘട്ടംഘട്ടമായി കൊടുത്തുതീർക്കുമെന്നുമാണ് മന്ത്രി ഉറപ്പുനൽകിയത്. ഇൗ സാഹചര്യത്തിൽ വിതരണം നിർത്താനുള്ള തീരുമാനത്തിൽനിന്ന് തൽക്കാലം പിൻവാങ്ങിയതായി ചേംബർ ഒാഫ് ഡിസ്ട്രിബ്യൂേട്ടഴ്സ് ഒാഫ് മെഡിക്കൽ ഇംപ്ലാൻറ്സ് ആൻഡ് ഡിസ്പോസബിൾസ് ജനറൽ സെക്രട്ടറി പി.കെ. നീതിഷ് പറഞ്ഞു.
2014 മുതലുള്ള ബിൽ തുകയാണ് ലഭിക്കാനുള്ളതെന്ന് ഏജൻസികൾ പറയുന്നു. പുറമേ ആശുപത്രി ഉപകരണങ്ങളും സാമഗ്രികളും വിതരണം ചെയ്ത ഇനത്തിൽ 150 കോടിയോളം രൂപ സർക്കാർ നൽകാനുണ്ട്. ഡീലർമാർ വിതരണം നിർത്തുമെന്ന് അറിയിച്ചെങ്കിലും കഴിഞ്ഞ ബുധനാഴ്ച 46 കോടി രൂപ അനുവദിച്ചതോടെയാണ് പ്രതിസന്ധി താൽക്കാലികമായി പരിഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.