ഒളികാമറ വിവാദം: എം.കെ. രാഘവന്​ വീണ്ടും നോട്ടീസ്​

കോഴിക്കോട്​: ഒളികാമറ വിവാദത്തിൽ കോഴി​േക്കാട്​ ലോക്​സഭ മണ്ഡലത്തിലെ യു.ഡി.എഫ്​ സ്ഥാനാർഥി എം.കെ. രാഘവന്​ വീണ ്ടും നോട്ടീസ്​. മൊഴി നൽകാൻ ഹാജരാവാതിരുന്നതിനാലാണ്​ പൊലീസ്​ വീണ്ടും നോട്ടീസ്​ നൽകിയത്​. ഗുഢാലോചനയുണ്ടെന്ന രാഘവൻെറ പരാതിയിൽ ശനിയാഴ്​ച മൊഴി നൽകാൻ പൊലീസ്​ ആവശ്യപ്പെട്ടിരുന്നു.

പ്രചാരണ തിരക്കിലായതിനാലാണ്​ മൊഴി നൽകാനായി എത്താൻ സാധിക്കാതിരുന്നതെന്നാണ്​ രാഘവൻ അറിയിച്ചത്​. തിങ്കളാഴ്​ച രാവിലെ തന്നെ മൊഴി നൽകാൻ എത്താമെന്ന്​ രാഘവൻ അറിയിച്ചതായും പൊലീസ്​ വൃത്തങ്ങൾ വ്യക്തമാക്കി.

തനിക്കെതിരെ നടന്നത്​ ഗൂഢാലോചനയാണെന്നും ഹിന്ദി വാർത്താ ചാനൽ പുറത്ത്​ വിട്ട വാർത്തയിൽ കൂട്ടിച്ചേർക്കലും എഡിറ്റിങ്ങും നടന്നിട്ടുണ്ടെന്നും​ കാണിച്ച്​ കോഴിക്കോട്​ സിറ്റി പൊലീസ്​ കമീഷണർക്ക്​ എം.കെ. രാഘവൻ നൽകിയ പരാതിയും ഡി.ജി.പി കണ്ണൂർ റേഞ്ച്​ ഐ.ജിക്ക്​ കൈമാറിയ പരാതിയുമാണ്​ പൊലീസ്​​ അന്വേഷിക്കുന്നത്​.

ഈ രണ്ട്​ കേസുകളിലും രാഘവൻെറ മൊഴി രേഖപ്പെടുത്തേണ്ടതുണ്ട്​. ഒരു കേസിൽ നോട്ടീസ്​ നൽകി​ക്കൊണ്ട്​ രണ്ട്​ കേസിലും അദ്ദേഹത്തിൻെറ മൊഴി രേഖപ്പെടുത്താനാണ്​ പൊലീസ്​ ഉദ്ദേശിക്കുന്നത്​. കേസിൽ എത്രയും വേഗം അ​േന്വഷണം പൂർത്തിയാക്കാൻ മുഖ്യ തെരഞ്ഞെടുപ്പ്​ ഓഫീസർ ടീക്കാറാം മീണ ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - sting operation; again notice for MK Raghavan -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.