കോഴിക്കോട്: ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് കോഴ ആരോപണമുയർന്ന എം.കെ. രാഘവെൻറ ഒളി കാമറ വെളിപ്പെടുത്തലിൽ അന്വേഷണസംഘം പരാതിക്കാരെൻറ മൊഴിയെടുത്തു. എൽ.ഡി.എഫ് കോ ഴിക്കോട് പാർലമെൻറ് മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി അഡ്വ. പി.എ. മുഹമ്മദ് റിയാസിെൻറ മൊഴിയാണ് നോർത്ത് അസി. കമീഷണർ എ.വി. പ്രദീപിെൻറ നേതൃത്വത്തിൽ രേഖപ്പ െടുത്തിയത്.
ചൊവ്വാഴ്ച രാവിലെ 11ഒാടെ നടക്കാവിലെ ഒാഫിസിലേക്ക് വിളിച്ചുവരുത്തിയാണ് മുഹമ്മദ് റിയാസിൽനിന്ന് ഒരുമണിക്കൂർ മൊഴിയെടുത്തത്.
തെരഞ്ഞെടുപ്പിലെ അഴിമതി, തെരഞ്ഞെടുപ്പ് കമീഷൻ അനുശാസിച്ചതിലും കൂടുതൽ തുക ചെലവഴിച്ചെന്നും മദ്യം വിതരണം ചെയ്തെന്നുമുള്ള വെളിപ്പെടുത്തൽ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് അന്വേഷണ സംഘം ചോദിച്ചറിഞ്ഞത്. വിവാദ വെളിപ്പെടുത്തൽ സംബന്ധിച്ച സീഡി നേരത്തെ ചാനൽ ആസ്ഥാനത്തുനിന്നും അേന്വഷണസംഘം ശേഖരിച്ച് വിദഗ്ധ പരിശോധനക്കായി കോടതിക്ക് കൈമാറിയെന്നും പരിശോധന റിപ്പോർട്ട് ലഭിച്ചശേഷം ആവശ്യമെങ്കിൽ എം.കെ. രാഘവൻ, അദ്ദേഹത്തിെൻറ സെക്രട്ടറി കെ. ശ്രീകാന്ത് എന്നിവരെ ചോദ്യം ചെയ്യുമെന്നും അസി. കമീഷണർ എ.വി. പ്രദീപ് പറഞ്ഞു.
വിവാദ വെളിപ്പെടുത്തലിൽ ഐ.പി.സി 171 ഇ, അഴിമതി നിരോധന നിയമത്തിെൻറ (പി.സി ആക്ട്) 13(1) എ എന്നീ വകുപ്പുകൾ പ്രകാരമാണ് നടക്കാവ് പൊലീസ് 414/2019 ക്രൈം നമ്പറിൽ എം.കെ. രാഘവനെതിരെ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തത്. നോയിഡ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ‘കോർപ്ടാസ്ക്ക്’ കൺസൾട്ടൻസി പ്രതിനിധികളെന്ന് പറഞ്ഞ് മാർച്ച് 10ന് വീട്ടിലെത്തിയ ടിവി 9 ഭാരത് വർഷ ചാനൽ സംഘത്തോടാണ് രാഘവൻ വിവാദ വെളിപ്പെടുത്തൽ നടത്തിയത്.
കോഴിക്കോട്ട് ഹോട്ടൽ തുടങ്ങാൻ 15 ഏക്കർ ഭൂമിയേറ്റെടുക്കുേമ്പാൾ ഉണ്ടാവുന്ന പ്രശ്നങ്ങൾ പരിഹിക്കാൻ സഹായിച്ചാൽ അഞ്ചു കോടിരൂപ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് നൽകാമെന്ന വാഗ്ദാനം നൽകിയപ്പോൾ പണം ഡൽഹിയിലെ തെൻറ സെക്രട്ടറിയെ ഏൽപിച്ചാൽ മതിയെന്ന് രാഘവൻ പറയുകയായിരുന്നു.
രാഘവെൻറത് ചട്ടലംഘനവും അഴിമതിയുമാണെന്ന് കാട്ടി അഡ്വ. പി.എ. മുഹമ്മദ് റിയാസും ഒളികാമറ ദൃശ്യങ്ങൾ എഡിറ്റുെചയ്ത് വ്യാജമായി നിർമിച്ചതാണെന്ന് കാട്ടി എം.കെ. രാഘവനും പൊലീസിനും തെരഞ്ഞെടുപ്പ് കമീഷനും പരാതി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.