തൊട്ടിൽപ്പാലത്ത് തെരുവുനായുടെ കടിയേറ്റ ഇതരസംസ്ഥാന തൊഴിലാളി റാം കുറ്റ്യാടി ഗവ. ആശുപത്രിയിൽ

തൊട്ടിൽപ്പാലത്ത് രണ്ടുപേർക്ക് തെരുവുനായുടെ കടിയേറ്റു

കുറ്റ്യാടി: തൊട്ടിൽപ്പാലത്ത് രണ്ടുപേരെ തെരുവുനായ് കടിച്ചു. തൊട്ടിൽപ്പാലത്തെ ഓട്ടോ ഡ്രൈവർ മരുതോറ ചന്ദ്രൻ (40), കർണാടക സ്വദേശി റാം (30) എന്നിവർക്കാണ് ശനിയാഴ്ച രാവിലെ കടിയേറ്റത്. മുഖത്തും കണ്ണിനും പരിക്കേറ്റ ചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും റാമിനെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

ടൗണിൽ അലഞ്ഞ് തിരിയുന്ന മറ്റ് നായ്ക്കളെയും ഈ നായ് കടിച്ചിട്ടുണ്ട്.  കടിച്ച നായക്ക് പേയിളകിയിട്ടുണ്ടോ എന്ന് പരിശോധന നടത്തണമെന്ന് നാട്ടുകാരും, ടാക്സി, തൊഴിലാളികളും വ്യാപാരികളും ആവശ്യപെട്ടു.


Tags:    
News Summary - stray dog attack in thottilppalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.