തെരുവുനായ ആക്രമണം: മുഖ്യപ്രതി സംസ്​ഥാന സർക്കാരെന്ന്​ വി.എം സുധീരൻ

തിരുവനന്തപുരം: തെരുവ് നായ്ക്കളുടെ കടിയേറ്റ് തിരുവനന്തപുരം പുല്ലുവിളയിൽ മൽസ്യത്തൊഴിലാളി ജോസ്ക്ലിൻ മരിച്ച സംഭവത്തിൽ മുഖ്യപ്രതി സംസ്​ഥാന സർക്കാരാ​െണന്ന്​ കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം സുധീരൻ.  ജോസ്ക്ലിന്റെ കുടുംബാംഗങ്ങളും നാട്ടുകാരും നടത്തുന്ന പ്രതിഷേധ സമരത്തിന്​ മനുഷ്യത്വമുള്ള ഏവരുടെയും പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്​റ്റിൽ പറഞ്ഞു.

തെരുവ് നായ്ക്കളുടെ കടിയേറ്റ് കഴിഞ്ഞ ഓഗസ്​റ്റിൽ പുല്ലുവിളയിൽതന്നെ ശീലുവമ്മ എന്ന വയോധികയുടെ ജീവൻ നഷ്​ടപ്പെട്ട സംഭവത്തെ തുടർന്നും സർക്കാരി​​​െൻറ ഭാഗത്തു നിന്ന് ഫലപ്രദമായ നടപടികൾ ഉണ്ടാകാതെ പോയതാണ് ജോസ്ക്ലി​​​െൻറ ജീവൻ നഷ്​ടപ്പെടാൻ ഇടവരുത്തിയത്. തെരുവുനായ പ്രശ്നം കൈകാര്യം ചെയ്യുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയ സർക്കാർ തന്നെയാണ് ഈ സംഭവത്തിലെ മുഖ്യപ്രതി. തെരുവുനായ്ക്കളുടെ അക്രമം മൂലം ജീവൻ നഷ്​ടപ്പെടുന്നവരുടെയും അപായകരമായ രീതിയിൽ പരിക്കേൽക്കുന്നവരുടെയും യഥാർഥചിത്രം സുപ്രീം കോടതിയുടെ ശ്രദ്​ധയിൽ കൊണ്ടുവന്ന് ഈ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുകയാണ് വേണ്ടത്.

തെരുവ് നായ്ക്കൾ ഉയർത്തുന്ന ഭീഷണിയും സമൂഹത്തിന് ഏൽപ്പിക്കുന്ന വൻ ആഘാതവും സുപ്രീം കോടതിയുടെ മുന്നിൽ എത്തിക്കുന്നതിന് ഫലപ്രദമായി സർക്കാർ പ്രവർത്തിച്ചില്ല. ഇനിയെങ്കിലും നിഷ്ക്രിയത്വത്തിൽ നിന്നും ഉണർന്ന് തെരുവ് നായ്ക്കളുടെ പിടിയിൽ നിന്നും കേരളത്തെ രക്ഷിക്കാൻ ജസ്​റ്റീസ് സിരിജഗൻ കമീഷൻ നിരീക്ഷിച്ചതുപോലെ യുദ്​ധകാലാടിസ്​ഥാനത്തിൽ സർക്കാരി​​​െൻറ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാകണമെന്നും സുധീരൻ ആവശ്യ​െപട്ടു.

Tags:    
News Summary - street dog attack vm sudheeran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.