കുമളി (ഇടുക്കി): സംസ്ഥാന ദുരന്തനിവാരണ കേന്ദ്രം മുൻ മേധാവി ഡോ. കെ.ജി. താര ഉൾെപ്പടെ മൂന്നുപേർക്ക് പേപ്പട്ടിയുടെ കടിയേറ്റു. വ്യാഴാഴ്ച പുലർച്ച നാലുമുതലാണ് കുമളി ടൗണിലും പരിസരങ്ങളിലും പേപ്പട്ടിയുടെ ആക്രമണം ഉണ്ടായത്. കുമളി ടൗണിലെ ബസ് സ്റ്റാൻഡിൽ പ്ലാസ്റ്റിക് ശേഖരിക്കുകയായിരുന്ന റോസാപ്പൂക്കണ്ടം സ്വദേശിനി കാളിയമ്മയെയാണ് (58) ആദ്യം കടിച്ചത്.
പിന്നാലെ തേക്കടി റോഡിൽ ഗാന്ധിനഗർ കോളനിയിലെ തങ്കമ്മയെയും (64) കടിച്ചു. ഇതിനുശേഷമാണ് തേക്കടി ആനവാച്ചാലിലെ വനംവകുപ്പ് ഐ.ബിക്ക് മുന്നിൽ നിൽക്കുകയായിരുന്ന ഡോ. കെ.ജി. താരയെ ആക്രമിച്ചത്. പരിക്കേറ്റ മൂന്നുപേെരയും കുമളി സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകി.
ചികിത്സക്ക് ശേഷം ഡോ. താര തിരുവനന്തപുരത്തേക്ക് മടങ്ങി. കടുവ സങ്കേതത്തിൽ നടന്നു വരുന്ന പെരിയാർ ടോക്സ് എന്ന പരിപാടിയിൽ ക്ലാസെടുക്കാൻ ബുധനാഴ്ചയാണ് താര തേക്കടിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.