തിരുവനന്തപുരം: വർക്ക്ഷോപ്പുകളിലെ താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ട നടപ ടിക്കെതിരെ ഭരണാനുകൂല സംഘടനകളടക്കം ഉൾപ്പെടുന്ന സംയുക്ത ട്രേഡ് യൂനിയൻ സമരസമിതിയുടെ ആഭിമുഖ്യത്തിൽ കെ.എസ്.ആർ.ടി.സിയിൽ അനിശ്ചിതകാല പ്രേക്ഷാഭം തുടങ്ങുന്നു. ഇൗമാസം ആറുമുതൽ ചീഫ് ഒാഫിസിന് മുന്നിൽ സമരമാരംഭിക്കാൻ ഞായറാഴ്ച ചേർന്ന സമരസമിതി യോഗത്തിൽ തീരുമാനമായി.
തിങ്കളാഴ്ച ഇത് സംബന്ധിച്ച് മാനേജ്മെൻറിന് നോട്ടീസ് നൽകും. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കുക, 40 ശതമാനം ഷെഡ്യൂളുകൾ വെട്ടിക്കുറച്ച നടപടി പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സത്യഗ്രഹം. തുടർന്ന് അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങും.
എന്നുമുതൽ എന്നത് ഇൗമാസം ആറിന് ശേഷം തീരുമാനിക്കും. െക.എസ്.ആർ.ടി.ഇ.എ-സി.െഎ.ടി.യു, കെ.എസ്.ടി.ഡബ്ല്യു.യു-െഎ.എൻ.ടി.യു.സി, കെ.എസ്.ടി.ഇ.യു-എ.െഎ.ടി.യു.സി, കെ.എസ്.ടി.ഡി.യു സംഘടനകളാണ് സംയുക്ത സമരസമിതിയിലുള്ളത്. മെക്കാനിക്കല്‍ വിഭാഗത്തിലെ ബ്ലാക്ക് സ്മിത്ത്, അപ്ഹോഴ്സ്റ്റര്‍, പെയിൻറര്‍ എന്നിങ്ങനെ എം പാനൽ വിഭാഗത്തിലുള്ള 250 ഒാളം പേരെയാണ് സെപ്റ്റംബർ ഒന്നുമുതൽ ജോലിയിൽനിന്ന് മാറ്റി നിർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.