അയൽവാസികൾ തമ്മിൽ തർക്കം; ഗൃഹനാഥൻ വെട്ടേറ്റ് മരിച്ചു

വടക്കഞ്ചേരി: അയൽവാസികൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് കുടുംബനാഥൻ വെട്ടേറ്റ് മരിച്ചു. കിഴക്കഞ്ചേരി പാലക്കുഴി കൽക്കുഴി കാരകുന്നേൽ വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ മകൻ സുകുവാണ്​ (52) മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസികളായ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്​. 

ഞായറാഴ്ച വൈകീട്ട്​ ആറരയോടെയാണ് സംഭവം. മരിച്ച സുകുവും അയൽവാസിയും തമ്മിൽ തർക്കം കൈയാങ്കളിയിലെത്തിയതോടെ സുകുവിന് വെട്ടേൽക്കുകയായിരുന്നു. ഉടൻ വടക്കഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സുകുവും അയൽവാസിയും തമ്മിൽ നിരന്തരം പ്രശ്നമുണ്ടാകാറു​െണ്ടന്ന് പൊലീസ് പറഞ്ഞു. മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ബിന്ദു. മക്കൾ: ശ്രീക്കുട്ടൻ, നിധീഷ്, സ്നേഹ.

 

Tags:    
News Summary - struggle against neighbors man killed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.