കരമനയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു

നെടുമങ്ങാട്: ആര്യനാട്ട് കരമനയാറിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങി മരിച്ചു. പൂവച്ചൽ കോട്ടാകുഴി കുന്നുവിളാകത്ത് വീട്ടിൽ പരേതനായ ബിനു (പ്രജീഷ്) - അജിത ദമ്പതികളുടെ മകൻ അമൽ പ്രജീഷ് (16) ആണ് മരിച്ചത്.

വെള്ളിയാഴ്ച ഉച്ചക്ക് ആര്യനാട് കാഞ്ഞിരം മൂട്ടിന് സമീപം കരമനയാറിലെ പൂവണംമൂട്ടു കടവിൽ പ്ലസ് വൺ വിദ്യാർഥികളായ ഏഴംഗ സംഘം കുളിക്കാനെത്തുകയായിരുന്നു. നാല് പേർ പൂവച്ചൽ സ്കൂളിലെ വിദ്യാർഥികളും മറ്റ്മൂന്ന് പേർ സമീപത്തെ സ്വകാര്യ സ്കൂളിലെ വിദ്യാർഥികളുമാണ്. അമൽ പ്രജീഷ് ആറ്റിന് കുറുകേയുള്ള കോൺക്രീറ്റിൽ ഇരിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്ന കുട്ടികൾ പൊലീസിൽ മൊഴി നൽകി.

നെയ്യാർ ഡാം ഫയർഫോഴ്സും സ്കൂബാ ടീമും നടത്തിയ തിരച്ചിലിനിടെ വൈകീട്ട് 4.15 ഓടെ മൃതദേഹം കണ്ടെത്തി. അമൽ പ്രജീഷിന്‍റെ പിതാവ് പത്ത്മാസം മുൻപാണ് മരിച്ചത്. ഏക മകനായിരുന്നു. പൂവച്ചൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. 

Tags:    
News Summary - student drowned to death in karamanayar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.