തിരുവനന്തപുരം: വര്‍ധിപ്പിച്ച ബസ് ചാര്‍ജ് പ്രകാരം വിദ്യാര്‍ഥികളുടെ യാത്രനിരക്ക് പുതുക്കി നിശ്ചയിച്ചുകൊണ്ട്് ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍ വ്യാഴാഴ്ച ഉത്തരവിറക്കും. പുതിയ നിരക്ക് സംബന്ധിച്ചുണ്ടായ ആശയക്കുഴപ്പം ഒഴിവാക്കുന്നതിനാണ് വിവിധ ഫെയര്‍ സ്റ്റേജുകളിലേക്കുള്ള പട്ടിക പ്രസിദ്ധീകരിക്കുന്നത്. ആദ്യ രണ്ട് സ്റ്റേജുകളിൽ വിദ്യാർഥികളുടെ മിനിമം നിരക്ക് വര്ധിപ്പിച്ചിട്ടല്ല.
നിരക്ക് വര്‍ധനയുടെ 25 ശതമാനം അധികം ഈടാക്കാനാണ് നിര്‍ദേശം. ഇതിെൻറ അടിസ്ഥാനത്തില്‍ ഫെയര്‍ സ്റ്റേജുകള്‍ പുനഃക്രമീകരിക്കണം. വിദ്യാർഥി നിരക്ക് കണക്കാക്കുേമ്പാൾ രൂപക്കൊപ്പം നിലവിൽ വിനിമയത്തിലില്ലാത്ത 25 ഉം 75 ഉം പൈസ ചാർജായി വരും.
ഇതിെൻറ അടുത്ത വിനിമയ രൂപയായിരിക്കും വിദ്യാർഥികളിൽനിന്ന് ഇൗടാക്കുക. ഇപ്പോൾ ചില്ലറ ലഭ്യമല്ലാത്ത 50 പൈസയും പല സ്റ്റേജുകളിൽ നിരക്കിനൊപ്പമുണ്ട്. ഇൗ സാഹചര്യത്തിലാണ് ആശയക്കുഴപ്പം പരിഹരിക്കുന്നതിനുള്ള ഇടപെടൽ. അപാകതകള്‍ പരിഹരിക്കുമ്പോള്‍ ചില സ്റ്റേജുകളില്‍ ഇപ്പോള്‍ ഈടാക്കുന്ന നിരക്ക് കുറഞ്ഞേക്കാം. അതേസമയം, കാര്യമായ വര്‍ധന ഉണ്ടാകില്ലെന്ന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.