തെരഞ്ഞെടുപ്പ് കണക്ക് സമർപ്പണം: കൊല്ലം ജില്ലയിൽ 839 പേർ അയോഗ്യർ

കൊല്ലം: തദ്ദേശതെരഞ്ഞെടുപ്പിലെ ചെലവ് കണക്ക് നല്‍കാത്ത 839 സ്ഥാനാർഥികളെ ജില്ലയില്‍ അയോഗ്യരാക്കി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണര്‍ എ. ഷാജഹാന്‍ ഉത്തരവിട്ടു. കോര്‍പറേഷന്‍ 40, മുനിസിപ്പാലിറ്റി 50, ജില്ല പഞ്ചായത്ത് ഏഴ്, ബ്ലോക്ക് പഞ്ചായത്ത് 51, ഗ്രാമപഞ്ചായത്ത് 691 എന്നിങ്ങനെയാണ് ജില്ലയിൽ തദ്ദേശസ്ഥാപന അടിസ്ഥാനത്തില്‍ അയോഗ്യത കൽപിക്കപ്പെട്ടവരുടെ എണ്ണം.

നിശ്ചിത സമയത്തിനകം കണക്ക് സമര്‍പ്പിക്കാതിരിക്കുകയോ പരിധിയില്‍ കൂടുതല്‍ തുക ചെലവഴിക്കുകയോ ചെയ്തവരെയാണ് അയോഗ്യരാക്കിയത്. അഞ്ച് വര്‍ഷത്തേക്കാണ് അയോഗ്യത. 

Tags:    
News Summary - Submission of election expense: 839 people are disqualified in Kollam district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.