കൊണ്ടോട്ടി: അടുത്തവർഷം മുതൽ ഹജ്ജ് സബ്സിഡി പിൻവലിക്കുന്നതിൽ ഒരു വിഷയവുമില്ലെന്ന് ഹജ്ജ് കമ്മിറ്റി അംഗങ്ങൾ. കഴിവുള്ളവർ മാത്രം ഹജ്ജിന് പോയാൽ മതി. സബ്സിഡിയോട് കൂടിയേ ഹജ്ജിന് പോകൂ എന്ന നിർബന്ധമില്ല. മതേതരത്വത്തിെൻറ ഭാഗമായി എല്ലാ വിഭാഗം ആളുകൾക്കും വിദേശരാജ്യങ്ങളിൽ തീർഥാടനത്തിന് സബ്സിഡി അനുവദിക്കുന്നുണ്ട്.
മറ്റുള്ളവർക്ക് അനുവദിക്കുന്നത് െകാണ്ട് നമുക്കും കിട്ടിയേ തീരൂ എന്ന നിർബന്ധവും ഇല്ല. അതേസമയം, ആഗോള അടിസ്ഥാനത്തിൽ ടെൻഡർ വിളിച്ച് മിതമായ നിരക്കിൽ തീർഥാടകർക്ക് സൗകര്യം ഒരുക്കണം. 2017ൽ 350 കോടി രൂപയാണ് ബജറ്റിൽ സബ്സിഡി തുക ഉൾപ്പെടുത്തിയതെങ്കിലും 200 കോടി രൂപ മാത്രമാണ് കൈമാറിയിരിക്കുന്നതെന്നും ഹജ്ജ് കമ്മിറ്റി ചെയർമാൻ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.