ഗൂഢാലോചന നടത്തിയത്​ സർക്കാർ –എസ്​.യു.സി.​െഎ നേതാവ്​ മിനി

തിരുവനന്തപുരം: ജിഷ്ണു കേസിൽ ഗൂഢാലോചന നടത്തുന്നത് സർക്കാറാണെന്ന് എസ്.യു.സി.െഎ പ്രവർത്തക മിനി. മഹിജയുടെ സമരത്തിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് പൊലീസ് അറസ്റ്റു ചെയ്ത് ജാമ്യത്തിലിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

ജിഷ്ണുവി​െൻറ കുടുംബാംഗങ്ങളുടെ പ്രക്ഷോഭത്തെ പിന്തുണക്കുന്ന എല്ലാവരുടെയും മനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ് നാലുപേരുെട അറസ്റ്റ്. സ്വാശ്രയ മാനേജ്മ​െൻറ് തലത്തിനൈഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസും കൂട്ടാളികളും ഗൂഢാലോചന നടത്തി ജിഷ്ണുവിനെ കൊന്നു. അത് ഒളിക്കാൻ ഇപ്പോൾ സർക്കാർ ഗൂഢാലോചന നടത്തിക്കൊണ്ടിരിക്കുന്നു. എന്നാൽ പൊതു സമൂഹം നടത്തുന്ന സമരത്തിൽ ഗൂഢാലോചനയില്ലെന്നും മിനി പറഞ്ഞു.

വിദ്യാഭ്യാസ കച്ചവടക്കാർക്കതിരെ ജിഷ്ണുവി​െൻറ കുടുംബം ധൈര്യത്തോടെ  മുന്നോട്ടു വരുേമ്പാൾ അതിനെ പിന്തുണക്കേണ്ടതുണ്ട്. അതിനാലാണ് സമരത്തിനെത്തിയതെന്നും എന്നാൽ ഡി.ജി.പിയെ കാണാൻ അനുവദിക്കാതെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നെന്നും മിനി പറഞ്ഞു.

Tags:    
News Summary - suci worker mini

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.