തിരുവനന്തപുരം: യൂനിവേഴ്സിറ്റി കോളജിൽ വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ച സംഭവത ്തിൽ ഗവർണർ പി. സദാശിവം അടിയന്തര റിപ്പോർട്ട് തേടി. കേരള സർവകലാശാലയുടെ ചാൻസലറാ യ ഗവർണർ വൈസ് ചാൻസലർ വി.പി. മഹാദേവൻ പിള്ളയോടാണ് റിപ്പോർട്ട് തേടിയത്. എന്താണ് യഥാ ർഥത്തിൽ സംഭവിച്ചതെന്ന സ്ഥിതിവിവര റിപ്പോർട്ട് എത്രയും പെെട്ടന്ന് നൽകണമെന്നാണ ് വൈസ് ചാൻസലറോട് ഗവർണർ ആവശ്യപ്പെട്ടത്. സി.എം.പി ജന. സെക്രട്ടറി സി.പി. ജോൺ ഗവർണറെ സന്ദർശിച്ച് നിവേദനം നൽകി. യൂനിവേഴ്സിറ്റി കോളജിലെ ആത്മഹത്യശ്രമത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കെ.എസ്.യു സംസ്ഥാനസമിതിയും ഗവർണർക്ക് നിവേദനം നൽകിയിരുന്നു. കേരള സർവകലാശാലയിലെ വിദ്യാർഥി രാഷ്ട്രീയത്തെക്കുറിച്ചും സംഘടനാ പ്രവർത്തനങ്ങളെക്കുറിച്ചും വിശദ അന്വേഷണം നടത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. എസ്.എഫ്.ഐ പ്രവർത്തകർ മാനസികമായി നിരന്തരം പീഡിപ്പിച്ചെന്ന് കുറിപ്പെഴുതിെവച്ച് യൂനിവേഴ്സിറ്റി കോളജിലെ വിദ്യാർഥിനി ആത്മഹത്യക്ക് ശ്രമിച്ചത് വലിയ വിവാദമായിരുന്നു.
ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിനിയാണ് പെൺകുട്ടി. കോളജിലെ എസ്.എഫ്.ഐ നേതാക്കളുടെ കടുത്ത ഭീഷണി നേരിടുന്നെന്ന് പെൺകുട്ടി ആത്മഹത്യക്കുറിപ്പിൽ എഴുതിയിരുന്നു. പാർട്ടി പരിപാടികളിൽ പങ്കെടുക്കാൻ കൂട്ടാക്കാത്തതിനാൽ തന്നെ ഒറ്റപ്പെടുത്തുകയാണ്. അധ്യയനവർഷം നഷ്ടമാക്കി സമരങ്ങളും മറ്റും നടത്തുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ ഭീഷണി ശക്തമായെന്നും കുറിപ്പിലുണ്ട്. ഈ സാഹചര്യത്തിലാണ് സംഭവത്തെക്കുറിച്ചും യൂനിവേഴ്സിറ്റി കോളജിലെ സംഘടന പ്രവർത്തനങ്ങളെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകിയത്.
സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കോളജ് വിദ്യാഭ്യാസ ഡയറക്ടറും കോളജ് പ്രിൻസിപ്പലും അന്വേഷണം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു. എന്നാൽ, വിദ്യാർഥിയോ രക്ഷാകർത്താക്കളോ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.
അതേസമയം, ആത്മഹത്യശ്രമത്തിന് പെൺകുട്ടിക്കെതിരെ കേൻറാൺമെൻറ് പൊലീസ് കേസെടുത്തു. ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി പരാതിയൊന്നും നൽകിയിട്ടില്ലെന്ന് കോളജ് അധികൃതരും പറഞ്ഞു. സംഘടനക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെ പൂർണമായും തള്ളിക്കളയുകയാണ് എസ്.എഫ്.ഐ നേതൃത്വവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.