കണ്ണൂർ: ഇബ്രാഹീം സുലൈമാൻ സേട്ടിെൻറ പേരിൽ െഎ.എൻ.എൽ പ്രവാസി ഘടകമായ െഎ.എം.സി.സി യു.എ.ഇ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ സുലൈമാൻ സേട്ട് പുരസ്കാരം പ്രമുഖ മാധ്യമപ്രവർത്തകനും പൗരാവകാശ പ്രവർത്തകനുമായ സെബാസ്റ്റ്യൻ പോളിന്. 50,001 രൂപയും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്കാരം.
ഏപ്രിൽ 27ന് കോഴിക്കോട്ട് നടക്കുന്ന െഎ.എൻ.എൽ രജത ജൂബിലി ഉദ്ഘാടന സമ്മേളനത്തിൽ അവാർഡ് കൈമാറും. ജസ്റ്റിസ് പി.കെ ശംസുദ്ദീൻ, കെ.പി രാമനുണ്ണി, കാസിം ഇരിക്കൂർ എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
പത്രപ്രവർത്തനത്തെ അതർഹിക്കുന്ന ഗൗരവത്തോടെ കാണുകയും മാധ്യമസംരക്ഷണത്തിനുള്ള പോരാട്ടത്തിൽ മുൻനിരയിൽ നിൽക്കുകയും മനുഷ്യാവാകാശ പ്രശ്നങ്ങളിൽ സക്രിയമായി ഇടപെടുകയും ചെയ്യുന്ന സെബാസ്റ്റ്യൻ പോളിെൻറ പ്രതിബദ്ധതാപൂർണമായ പ്രവർത്തനങ്ങളാണ് അവാർഡിന് പരിഗണിക്കപ്പെട്ടതെന്ന് ജഡ്ജിംഗ് കമ്മിറ്റി ചൂണ്ടിക്കാട്ടി.
െഎ.എൻ.എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ, ട്രഷറർ ബി. ഹംസഹാജി, െഎ.എം.സി.സി യു.എ.ഇ പ്രസിഡൻറ് കുഞ്ഞാവൂട്ടി എ ഖാദർ, െഎ.എൻ.എൽ ജില്ലാ പ്രസിഡൻറ് മഹമൂദ് പറക്കാട്ട്, ജനറൽ സെക്രട്ടറി താജുദ്ദീൻ മട്ടന്നൂർ എന്നിവർ വാർത്താ സമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.