മരട്: ഒമാന്‍ ഭരണാധികാരിയായിരുന്ന സുല്‍ത്താന്‍ ഖാബൂസ് ഒമാനെ ആധുനിക രീതിയിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നുവെന്ന് മന്ത്രി കെ.ടി. ജലീൽ. അന്തരിച്ച സുല്‍ത്താന്‍ ഖാബൂസിെൻറ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കാലിക്കറ്റ് യൂനിവേഴ്സിറ്റി അറബിക് വിഭാഗം തയാറാക്കിയ സുല്‍ത്താെൻറ ഓര്മ പുസ്തക പ്രകാശനവും ഇന്ത്യ-ഒമാന്‍ ബന്ധത്തെക്കുറിച്ച് അന്തര്‍ദേശീയ സെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൊച്ചി ലേ മെറിഡിയന് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സുല്‍ത്താെൻറ ഓര്മ പുസ്തകം ഗള്‍ഫാര്‍ മുഹമ്മദാലി മന്ത്രി കെ.ടി. ജലീലിൽനിന്ന് ഏറ്റുവാങ്ങി. സുല്‍ത്താന്‍ ഖാബൂസ് ജനങ്ങള്‍ക്ക് പ്രിയപ്പെട്ടവനായതുകൊണ്ടാണ് അദ്ദേഹത്തിന് മരിക്കുന്നതുവരെ ഭരണത്തില്‍ തുടരാനായതെന്ന് ജലീൽ പറഞ്ഞു.
ഇന്ത്യ-ഒമാന്‍ ബന്ധം കരുത്തുറ്റതാക്കാന്‍ മുന്‍കൈയെടുത്ത ഭരണാധികാരിയായിരുന്നു സുല്‍ത്താന്‍ ഖാബൂസ് എന്ന് മാധ്യമം ഗള്‍ഫ് ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് പറഞ്ഞു. കാലിക്കറ്റ് യൂനിവേഴ്സിറ്റി അറബിക് വിഭാഗം മേധാവി ഡോക്ടര്‍ അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. ഡോക്ടര്‍ ഗള്‍ഫാര്‍ മുഹമ്മദാലി മുഖ്യപ്രഭാഷണം നടത്തി. ഡോ. കെ.കെ. സൈനുല്‍ ആബിദ് പുസ്തകത്തെക്കുറിച്ച് വിശദീകരിച്ചു.
അസോ. പ്രഫസര്‍ ഡോ. പി. മുഹമ്മദ് ഹനീഫ, മൈനോറിറ്റി വെല്‍ഫെയര്‍ ഡയറക്ടര്‍ ഡോ. എ.ബി. മൊയ്തീന്‍കുട്ടി, കേരള പ്രവാസി വെല്‍ഫെയര്‍ ബോര്ഡ്് ഡയറക്ടര്‍ പി.എം. ജാബിർ തുടങ്ങിയവര്‍ സംബന്ധിച്ചു. ഒമാന്‍ ഭരണാധികാരിയായ സുല്‍ത്താന്‍ ഖാബൂസിെൻറ മരണത്തോടനുബന്ധിച്ച് വിവിധ ഇന്ത്യന്‍ ഭാഷകളിലെ പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകൾ, എഡിറ്റോറിയലുകള്‍, ഫീച്ചറുകള്‍ എന്നിവ അറബിയിലേക്ക് വിവര്‍ത്തനം ചെയ്താണ് ഓർമ പുസ്തകം തയാറാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.