ചെക്ക്​ കേസിൽ എം.സി. ഖമറുദ്ദീൻ എം.എൽ.എക്ക്​ സമൻസ്​

കാഞ്ഞങ്ങാട്​: മഞ്ചേശ്വരം എം.എൽ.എ എം.സി. ഖമറുദ്ദീന് ചെക്ക് കേസിൽ ഹോസ്ദുർഗ് ഫസ്​റ്റ്​ ക്ലാസ് മജിസ്ട്രേറ്റ് കോടതി സമൻസ് അയച്ചു. ഖമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡിൽ 78 ലക്ഷം രൂപ നിക്ഷേപിച്ച കള്ളാർ സ്വദേശികളുടെ പരാതിയിലാണ്​ കോടതി സമൻസ്​ അയച്ചത്​.

ജ്വല്ലറി അടച്ചുപൂട്ടിയതിനെ തുടർന്ന് പണം തിരിച്ചുചോദിച്ചപ്പോൾ ചെക്ക് നൽകുകയും പണം ഇല്ലാത്തതിനെ തുടർന്ന് ചെക്ക് മടങ്ങുകയും ചെയ്തതിനെ തുടർന്നാണ്​ പരാതിക്കാർ കോടതിയെ സമീപിച്ചത്. കേസിൽ ഡിസംബറിൽ ഹാജരാകാൻ ഖമറുദ്ദീന് കോടതി നിർദേശം നൽകി.

ഫാഷൻ ഗോൾഡിൽ പണം നിക്ഷേപിച്ച കണ്ണൂർ, കാസർകോട് ജില്ലകളിലുള്ള ഏഴുപേർ ചന്തേര പൊലീസിൽ എം.എൽ.എക്കെതിരെ നേര​േത്ത പരാതി നൽകിയിട്ടുണ്ട്. ഈ പരാതിയിൽ വഞ്ചനാക്കുറ്റത്തിന് ജാമ്യമില്ലാ വകുപ്പുപ്രകാരം പൊലീസ് കേ​െസടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്​.

Tags:    
News Summary - summons for mc kamarudheen mla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.