ഇന്ന്​ ലോക്​ഡൗണിന്​ സമാന നിയന്ത്രണം; അ​നാ​വ​ശ്യ യാ​ത്ര അ​നു​വ​ദി​ക്കി​ല്ല

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്​ സാ​ഹ​ച​ര്യ​ത്തി​ൽ ഇന്ന് സം​സ്ഥാ​ന​ത്ത്​ ലോ​ക്​​ഡൗ​ണി​ന്​ സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​കും. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ 20 പേ​രെ പ​​​ങ്കെ​ടു​പ്പി​ച്ച്​​ ച​ട​ങ്ങു​ക​ൾ​ക്ക്​ അ​നു​മ​തി​യു​ണ്ട്.

സ്റ്റാ​ഫ്​ സെ​ല​ക്​​ഷ​ൻ ക​മീ​ഷ​ൻ പ​രീ​ക്ഷ എ​ഴു​താ​ൻ പോ​കു​ന്ന​വ​ർ​ക്കും പ​രീ​ക്ഷാ ചു​മ​ത​ല​യു​ള്ള ജീ​വ​ന​ക്കാ​ർ​ക്കും ഇ​ള​വു​ണ്ടാ​വും. അ​നാ​വ​ശ്യ യാ​ത്ര അ​നു​വ​ദി​ക്കി​ല്ല. പൊ​ലീ​സി​ന്‍റെ ക​ർ​ശ​ന പ​രി​ശോ​ധ​ന​ക​ൾ എ​ല്ലാ​യി​ട​ങ്ങ​ളി​ലും ഉ​ണ്ടാ​കും. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി.

അത്യാവശ്യ യാത്രക്കാർ മതിയായ രേഖകൾ കാണിക്കണം. പാൽ, പഴം, പച്ചക്കറി, പലവ്യഞ്ജനം, മീൻ ഉൾപ്പടെ അവശ്യ സാധനങ്ങൾ വില്‍ക്കുന്ന കടകൾക്ക് രാവിലെ ഏഴുമണി മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കാം. ഹോട്ടലിലും ബേക്കറിയിലും പാർസൽ മാത്രമേ അനുവദിക്കൂ. അടിയന്തര സാഹചര്യമെങ്കിൽ വർക് ഷോപ്പുകൾക്ക് പ്രവർത്തിക്കാം.

ദീർഘ ദൂര ബസുകളും ട്രെയിനുകളും സർവീസ് നടത്തും. കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസ് നടത്തുന്നുണ്ട്. രോഗവ്യാപനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ രണ്ട് ഞായറാഴ്ചകളിലായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. പിന്നീട് ഇത് ഫലം കണ്ടു എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ഈ ആഴ്ചത്തേക്ക് കൂടി നീട്ടുകയായിരുന്നു. വരുന്ന ഞായറാഴ്ചകളില്‍ നിയന്ത്രണം തുടരണമോ എന്ന കാര്യത്തില്‍ അടുത്ത അവലോകന യോഗത്തില്‍ തീരുമാനം ഉണ്ടാകും.

Tags:    
News Summary - sunday lockdown in kerala today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.