പത്തനംതിട്ട: മാധ്യമം ദിനപത്രവും അഭിനേതാക്കളുടെ സംഘടനയായ അമ്മയും യൂനിമണിയും എൻ.എം.സി ഗ്രൂപ്പും സംയുക്തമായി നിർമിച്ചുനൽകുന്ന 'ഠ' അക്ഷര വീടിെൻറ സമർപ്പണം ശനിയാഴ്ച നടക്കും. പന്തളം കുരമ്പാല സൗത്ത് സ്നേഹഭവനിൽ പത്താം ക്ലാസ് വിദ്യാർഥിനിയും നൃത്ത പ്രതിഭയുമായ സുനു സാബുവിനുള്ള സ്നേഹാദരമായാണ് വീട് സമർപ്പിക്കുന്നത്. ജില്ലയിലെ പ്രഥമ അക്ഷര വീട് സമർപ്പണമാണിത്.
രാവിലെ 11ന് അക്ഷരവീട് അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ വൈദ്യുതി മന്ത്രി എം.എം. മണി അക്ഷര വീട് സമർപ്പണം ഉദ്ഘാടനവും പ്രശസ്തിപത്രം ൈകമാറലും നിർവഹിക്കും. 'മാധ്യമം' സി.ഇ.ഒ പി.എം. സാലിഹ് അധ്യക്ഷത വഹിക്കും. ആേൻറാ ആൻറണി എം.പി സുനു സാബുവിനെ പൊന്നാടയണിയിച്ച് ആദരിക്കും. ചിറ്റയം ഗോപകുമാർ എം.എൽ.എ അക്ഷര ഫലകം ൈകമാറും. 'അമ്മ' പ്രതിനിധി കൈലാഷ് അക്ഷരവീട് സ്േനഹ സന്ദേശം നൽകും.
പന്തളം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ്, പന്തളം കൊട്ടാരം നിർവാഹക സമിതി അംഗം പി. ശശികുമാർ വർമ, നഗരസഭ കൗൺസിലർ അംബിക രാജേഷ്, അക്ഷര വീട് സ്വാഗതസംഘം ചെയർമാൻ രഘു പെരുമ്പുളിക്കൽ, കടക്കാട് മുസ്ലിം ജമാ അത്ത് ഇമാം കെ.എ. അമീൻ ബാഖവി, പറന്തൽ സെൻറ് ജോർജ് ഓർത്തഡോക്സ് അരമനപ്പള്ളി വികാരി ഫാ. ജോർജ് കോശി, ഫെഡറേഷൻ ഓഫ് െറസിഡൻറ്സ് അസോസിയേഷൻ പ്രസിഡൻറ് ചെറുവള്ളി ഗോപകുമാർ, ആനന്ദപ്പള്ളി സെൻറ് മേരീസ് പള്ളി വികാരി ഫാ. ഫിലിപ്പോസ് ദാനിയേൽ, വ്യാപാരി വ്യവസായി ഏകോപന സമിതി പന്തളം യൂനിറ്റ് പ്രസിഡൻറ് എ.ജെ. ഷാജഹാൻ, 'മാധ്യമം' ജില്ല രക്ഷാധികാരി ഹബീബ് മസൂദ്, നാഗേശ്വര നൃത്തവിദ്യാലയം ഡയറക്ടർ നാഗലക്ഷ്മി എസ്. കുറുപ്പ്, ഹാബിറ്റാറ്റ് ഗ്രൂപ് എൻജിനീയർ വി. വിനോദ്കുമാർ തുടങ്ങിയവർ സംബന്ധിക്കും. 'മാധ്യമം' റീജനൽ മാനേജർ വി.എസ്. സലീം സ്വാഗതം പറയും.
ശരീരത്തിൽ ഘടിപ്പിച്ച ഇൻസുലിൻ പമ്പുമായി വേദികളിൽ നിറഞ്ഞാടുന്ന സുനു സാബു നാടോടി നൃത്തത്തിൽ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡോടെ ഒന്നാംസ്ഥാനം അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങിയ നൃത്ത ഇനങ്ങളിലും വൈദഗ്ധ്യം തെളിയിച്ചിട്ടുണ്ട്.
വാരിക്കൂട്ടിയ ട്രോഫികളും സമ്മാനങ്ങളും സൂക്ഷിച്ചുവെക്കാനുമുള്ള ഇടം കൂടിയാണ് സുനുവിന് അക്ഷരവീടിലൂടെ ലഭിക്കുന്നത്. ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്ടിലാണ് സുനുവും മാതാപിതാക്കളും ജ്യേഷ്ഠത്തിയും താമസിച്ചുവന്നത്. മലയാളത്തിലെ അക്ഷരങ്ങളുടെ പേരിലാണ് പ്രതിഭകൾക്ക് ഭവനങ്ങൾ നിർമിച്ച് സമർപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.