സൂപ്പർ മാർക്കറ്റ് ഉടമയെ സി.ഐ.ടി.യുക്കാർ മർദിച്ചെന്ന് പരാതി

കൊല്ലം: നിലമേലിൽ സൂപ്പർമാർക്കറ്റ് ഉടമയെ സി.ഐ.ടി.യു ചുമട്ടുതൊഴിലാളികൾ ക്രൂരമായി മർദിച്ചതായി പരാതി. യൂനിയൻ കോർപ് സൂപ്പർമാർട്ട് ഉടമ ഷാനിനാണ് മർദനമേറ്റത്.

ഇദ്ദേഹത്തെ തറയിലിട്ട് മർദിക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നു. സംഭവത്തിൽ 13 സി.ഐ.ടി.യു തൊഴിലാളികൾക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തു.

നേരത്തെ ഒരു തൊഴിലാളിയുമായി തർക്കമുണ്ടായിരുന്നു. തന്‍റെ കടയുടെ പിൻഭാഗത്ത് വെച്ച് മദ്യപിക്കുന്നത് ചോദ്യം ചെയ്തിരുന്നു. തുടർന്ന് സംഘം ചേർന്നെത്തി തന്നെ മർദിക്കാൻ കാരണമെന്ന് ഷാൻ പറയുന്നു.

Tags:    
News Summary - super market owner was beaten up by CITU workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.