ന്യൂഡൽഹി: ഭരണ-പ്രതിപക്ഷ പാർട്ടികൾ ഒത്തൊരുമിച്ച് പാലക്കാട് കരുണ, കണ്ണൂർ മെഡിക്കൽ കോളജുകളിലെ നിയമവിരുദ്ധ വിദ്യാർഥി പ്രവേശനം ക്രമപ്പെടുത്തി 24 മണിക്കൂറിനകം സുപ്രീംകോടതിയിൽ നിന്ന് കനത്ത തിരിച്ചടി. കേരള സർക്കാർ കൊണ്ടുവന്ന 2017 ലെ കേരള പ്രഫഷനൽ കോളജ് (മെഡിക്കൽ കോളജുകളിലെ പ്രവേശനം ക്രമവത്കരിക്കൽ) ഒാർഡിനൻസ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
ഇതോടെ 2016-17 ൽ രണ്ട് കോളജുകളിലുമായി പ്രവേശനം നേടിയ 180 വിദ്യാർഥികളും പുറത്തായി. കണ്ണൂർ മെഡിക്കൽ കോളജിൽ 150 ഉം പാലക്കാട് കരുണ െമഡിക്കൽ കോളജിൽ 30 ഉം വിദ്യാർഥികളാണ് പ്രവേശനം നേടിയത്. സംസ്ഥാനസർക്കാറിനെതിരെ നിശിതവിമർശനം ഉയർത്തിയാണ് ഒാർഡിനൻസ് സ്റ്റേ ചെയ്തത്. വിദ്യാർഥികളെ ഇൗ കോളജുകളിലോ ക്ലാസുകളിലോ പ്രവേശിപ്പിക്കരുതെന്ന് കോടതി വ്യക്തമാക്കി.
ഒാർഡിനൻസ് സുപ്രീംകോടതി ഉത്തരവ് ദുർബലപ്പെടുത്താനുള്ളതാണ്. ഉത്തരവിെൻറ ഏതു തരത്തിലുള്ള ലംഘനത്തെയും ഗൗരവമായി കാണുമെന്നും ജസ്റ്റിസുമാരായ അരുൺ മിശ്ര, യു.യു. ലളിത് എന്നിവർ ഉൾപ്പെട്ട ബെഞ്ച് സംസ്ഥാന സർക്കാറിന് മുന്നറിയിപ്പ് നൽകി.
നിയമ പ്രകാരമല്ല വിദ്യാർഥിപ്രവേശനം നടന്നതെന്ന് പരിഗണിച്ചാണ് പ്രവേശന മേൽനോട്ടസമിതിയുടെ തീരുമാനം അംഗീകരിച്ച് കോടതി നേരേത്ത ഉത്തരവിട്ടത്. അതുകൊണ്ടുതന്നെ ആ വിധി പുനഃപരിശോധിക്കുകയും പ്രവേശനങ്ങൾ ക്രമവത്കരിച്ച് സാധുത നൽകുകയും ചെയ്യില്ല. പ്രവേശനം ക്രമവത്കരിച്ച നടപടിക്കെതിരെ മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ നൽകിയ ഹരജിയിലെ വാദംകേൾക്കൽ നീട്ടിവെക്കണമെന്ന് സംസ്ഥാന സർക്കാർ അപേക്ഷിെച്ചങ്കിലും കോടതി തള്ളി. വിദ്യാർഥികളുടെ ഭാവി കണക്കിലെടുത്താണ് ഒാർഡിനൻസ് കൊണ്ടുവരുന്നതെന്ന സർക്കാർവാദവും കോടതി തള്ളി. ഇരുകോളജിലെയും പ്രവേശനം കോടതി നേരേത്ത റദ്ദാക്കിയതാണ്. ആ വിധി നിലനിൽക്കുേമ്പാൾ പ്രവേശന കമ്മിറ്റിക്ക് തീരുമാനമെടുക്കാന്‍ എങ്ങനെ കഴിയുമെന്നും കോടതി ചോദിച്ചു.
വ്യാജരേഖകള്‍ ഉണ്ടാക്കിയത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രവേശനം കഴിഞ്ഞവര്‍ഷം റദ്ദാക്കിയതെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ഓര്‍മപ്പെടുത്തി. അത്തരത്തിലുള്ള നിയമലംഘനങ്ങളാണ് ഓര്‍ഡിനന്‍സിലൂടെ മറികടന്നതെന്നും കോടതി പറഞ്ഞു. കേസ് ഇനി മേയ് രണ്ടാംവാരം പരിഗണിക്കും.
വിദ്യാർഥികളുടെ പ്രവേശന മേൽനോട്ട സമിതിയായ ജസ്റ്റിസ് ജെയിംസ് കമ്മിറ്റിയാണ് കരുണ, കണ്ണൂർ മെഡിക്കൽ കോളജുകളിലെ പ്രവേശനം ചട്ടം ലംഘിച്ചും പ്രവേശന പരീക്ഷപോലും എഴുതാതെ വൻ തലവരിപ്പണം നൽകിയുമാണ് എന്ന് കെണ്ടത്തിയത്. തുടർന്ന് മേൽനോട്ടസമിതി പ്രവേശനം റദ്ദാക്കി. ഇതിനെതിരെ രണ്ട് കോളജുകളിലെയും മാനേജ്മെൻറുകൾ ഹൈകോടതിയെയും സുപ്രീംകോടതിയെയും സമീപിച്ചു.
എന്നാൽ, രണ്ട് കോടതികളും സമിതി പ്രവേശനം റദ്ദാക്കിയത് അംഗീകരിച്ചു. ഇതോടെയാണ് രക്ഷിതാക്കളും വിദ്യാർഥികളും സർക്കാറിനെയും പ്രതിപക്ഷത്തെയും പ്രവേശനം ക്രമപ്പെടുത്താനുള്ള നടപടികൾക്കായി സമീപിച്ചതും ഒാർഡിനൻസ് പുറത്തിറക്കിയതും. ഇതിെൻറ നിയമസാധുത മെഡിക്കൽ കൗൺസിൽ ഒാഫ് ഇന്ത്യ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.