കൊല്ലം: നടൻ സുരേഷ് ഗോപി ലജ്ജിപ്പിക്കുന്ന കലാകാരനായി മാറിയെന്ന് സംവിധായകൻ കമൽ. അടുത്ത ജന്മത്തിൽ ബ്രാഹ്മണനാകണമെന്ന് പറഞ്ഞ സുരേഷ് ഗോപി, നാടിനെയും മാതാവിനെയും പിതാവിനെയും തള്ളിപ്പറയുകയാണ്. ഇന്ത്യയുടെ പേര് ഭാരതം എന്നാക്കണമെന്ന് പറഞ്ഞയാളെപ്പോലെ അശ്ലീലമാണീ വാക്കുകൾ. സംഘ്പരിവാറിലേക്ക് ഇറങ്ങികഴിഞ്ഞാലുള്ള പ്രശ്‌നമാണിതെന്നും കമൽ അഭിപ്രായപ്പെട്ടു. കൊല്ലത്ത് എൻ.ജി.ഒ യൂണിയൻ സംസ്ഥാന കലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരുപക്ഷേ അത്തരക്കാർ ഭീമൻ രഘുവിനെ പോലെ എഴുന്നേറ്റുനിന്ന് ഭക്തി കാണിക്കും. പിണറായി വിജയെൻറ മുന്നിൽ ഭക്തി കാണിക്കുന്നത് ശരിയല്ലെന്നും അത് അശ്ലീലമാണെന്നും ഭീമൻ രഘുവിന് മനസിലാകാത്തത് അദ്ദേഹം കുറേ കാലം സംഘപരിവാർ പാളയത്തിൽ ആയിരുന്നതുകൊണ്ടാണ്. കലാകാരന്മാരുടെ ഇത്തരം പ്രവർത്തനങ്ങൾ ചലച്ചിത്ര പ്രവർത്തകരെ ലജ്ജിപ്പിക്കുകയാണെന്നും കമൽ പറഞ്ഞു. ഇവർക്ക് രാഷ്ട്രീയ വിദ്യാഭ്യാസം ഏത് രീതിയിലാണ് ലഭിക്കുന്നതെന്ന് ആലോചിക്കുമ്പോൾ സങ്കടം തോന്നുന്നു. പുതിയ തലമുറ മനസിലാക്കേണ്ടത് ഇതല്ല, നമ്മുടെ ഇന്ത്യയെന്നാണ്. നമ്മൾ സ്വപ്നം കണ്ടൊരു ഇന്ത്യയുണ്ട്, ഗാന്ധിജിയും, അംബേദ്കറും, നെഹ്റുവുമൊക്കെ കൈമാറിയ ഇന്ത്യയുണ്ട്. അത്, കാത്ത് സൂക്ഷിക്കേണ്ട വലിയൊരു ഉത്തരവാദിത്വം നമുക്കുണ്ട് എന്നതാണ് സത്യമെന്നും കമൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.