വെള്ളമില്ല: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങി

തിരുവനന്തപുരം: വെള്ളമില്ലാത്തതിനെ തുടർന്ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയകൾ മുടങ്ങി. രാവിലെ നിശ്ചയിച്ചിരുന്ന 20ലധികം ശസ്ത്രക്രിയകളാണ് മുടങ്ങിയത്.

അരുവിക്കര ഡാമിലെ പൈപ് ലൈൻ വഴിയാണ് ആശുപത്രിയിൽ വെള്ളമെത്തുന്നത്. ഇതുവഴിയുള്ള ജല വിതരണം വ്യാഴാഴ്ച രാവിലെ നിന്നു. തുടർന്ന് വെള്ളമെത്തിക്കാൻ ആശുപത്രി അധികൃതർ വാട്ടർ അതോറിറ്റിയോട് ആവശ്യപ്പെട്ടെങ്കിലും ടാങ്കറില്ലാത്തതിനാൽ നടന്നില്ല.

വെള്ളം ഉടനെത്തിക്കുമെന്ന അറിയിപ്പിനെത്തുടർന്ന് രോഗികളോട് സജ്ജരായിരിക്കാൻ ആശുപത്രി അധികൃതർ നിർദേശിച്ചു. ശസ്ത്രക്രിയകൾ മുടങ്ങി നിൽക്കുന്ന സാഹചര്യത്തിൽ അടിയന്തരാവശ്യത്തിനായി ഒരു ടാങ്കറിൽ വെള്ളമെത്തിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് പെട്ടെന്ന് നടത്തേണ്ട ശസ്തക്രിയകൾ ചെയ്യാനാവുമെന്നാണ് പ്രതീക്ഷ.

Tags:    
News Summary - Surgeries stopped at Thiruvananthapuram General Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.