തിരുവനന്തപുരം: ഒമ്പത് വർഷം മുമ്പ് സെൻസസ് ജോലിക്കായി സ്കൂൾ അധ്യാപകർ കൈപ്പറ്റി യ സറണ്ടർ ആനുകൂല്യം സർക്കാർ തിരിച്ചുപിടിക്കുന്നു. ഇതിെൻറ മുന്നോടിയായി സറണ്ടർ ആന ുകൂല്യം കൈപ്പറ്റിയ അധ്യാപകരുടെ വിവരശേഖരണത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉ ത്തരവിറക്കി.
2010ലെ സെൻസസ് ജോലികൾക്ക് നിയോഗിക്കപ്പെട്ട പല അധ്യാപകരും 48 ദിവസം ജോലി ചെയ്തുവെന്ന സർട്ടിഫിക്കറ്റിെൻറ അടിസ്ഥാനത്തിൽ 24 ദിവസത്തെ ആർജിത സറണ്ടർ ആനുകൂല്യം കൈപ്പറ്റിയിരുന്നു. അക്കൗണ്ടൻറ് ജനറൽ ഹൈസ്കൂളുകളിൽ നടത്തിയ പരിശോധനകളിൽ സറണ്ടർ ആനുകൂല്യം സംബന്ധിച്ച് വ്യാപകമായി തടസ്സവാദം ഉന്നയിച്ചിരുന്നു. അവധിക്കാലത്ത് ജോലി ചെയ്ത 16 ദിവസത്തിെൻറ പകുതിയായ എട്ട് ദിവസത്തെ ആർജിതാവധി മാത്രമേ സറണ്ടർ ചെയ്യാൻ കഴിയൂവെന്ന് 2013ൽ പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയിരുന്നു.
നൽകിയ ആനുകൂല്യം തിരിച്ചുപിടിക്കാൻ ലക്ഷ്യമിടുന്ന ഉത്തരവിനെതിരെ അധ്യാപകരിൽനിന്ന് വ്യാപക പ്രതിഷേധം ഉയർന്നതോടെ താൽക്കാലികമായി മരവിപ്പിച്ചിരുന്നു. എന്നാൽ, അധികമായി കൈപ്പറ്റിയ തുകയുടെ വിശദാംശങ്ങൾ കഴിഞ്ഞ മാസം 19ന് പൊതുവിദ്യാഭ്യാസ വകുപ്പ് പൊതുവിദ്യാഭ്യാസ ഡയറക്ടറോട് തേടിയിരുന്നു. ഇതോടെയാണ് സറണ്ടർ ആനുകൂല്യമായി അധ്യാപകർ കൈപ്പറ്റിയ അധിക തുകയുടെ വിവരം േശഖരിക്കാൻ ഡയറക്ടർ നിർദേശം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.