തിരുവനന്തപുരം: വിവാദ കാര്‍ഷിക നിയമങ്ങൾ പഠിക്കാൻ സമിതിയെ നിയോഗിക്കാനുള്ള സുപ്രീംകോടതിയുടെ നീക്കം സംശയാസ്പദമെന്ന് സംസ്ഥാന കൃഷി മന്ത്രി വി.എസ്. സുനില്‍ കുമാര്‍. വിദഗ്ധ സമിതിയിലെ നാല് അംഗങ്ങളും നിയമത്തെ അനുകൂലിക്കുന്നവരാണ്. സമരം അവസാനിപ്പിക്കാന്‍ പര്യാപ്തമല്ല വിധിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിയമം പിന്‍വലിക്കാതെ സ്റ്റേ മാത്രം പരിഹാരം അല്ല. പാര്‍ലമെന്‍റ് പാസാക്കിയ നിയമം സ്റ്റേ ചെയ്യുന്നത് അത്യ സാധാരണ നടപടിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സർക്കാറിന്റെ വിവാദ കാർഷിക നിയമങ്ങൾ സുപ്രീംകോടതി ഇന്ന് സ്റ്റേ ചെയ്തിരുന്നു. മൂന്നു കാർഷിക നിയമങ്ങളും ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നത് വരെയാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനും ജസ്റ്റിസ് എ.എസ് ബൊപ്പണ്ണ, ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ എന്നിവർ അംഗങ്ങളായ ബെഞ്ച് സ്റ്റേ ചെയ്തത്.
എന്നാൽ, കാർഷിക നിയമങ്ങൾ ചർച്ച ചെയ്യാനായി സുപ്രീംകോടതി നിയോഗിച്ച നാലംഗ സമിതിയുമായി സഹകരിക്കില്ലെന്നാണ് പ്രക്ഷോഭത്തിലുള്ള കർഷക സംഘടനകളുടെ നിലപാട്. സമിതി രൂപീകരണത്തിൽ പോലും കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് വ്യക്തമാണ്. മൂന്ന് കാർഷിക നിയമങ്ങളെയും ശക്തമായി പിന്തുണക്കുകയും അവയ്ക്കായി നിരന്തരം വാദിക്കുകയും ചെയ്യുന്നവരാണ് സമിതിയിലെ അംഗങ്ങളെന്നും കർഷക സംഘടനകൾ പറഞ്ഞു. കോടതി വിധിയിലെ ഒരു ഭാഗം മാത്രമേ അംഗീകരിക്കുന്നുള്ളുവെന്നും കർഷകർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.