തനിക്കെതിരായ അക്രമം മോദിയുടെ അറിവോടെ -സ്വാമി അഗ്​നിവേശ്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ഉന്നതനേതൃത്വത്തി‍​​െൻറ അറിവോ​െടയാണ് ഝാർഖണ്ഡിൽ  താൻ ആക്രമിക്കപ്പെട്ടതെന്ന് സ്വാമി അഗ്​നിവേശ്. ഇത്രയും നാൾ കഴിഞ്ഞിട്ടും ഇതിനെക്കുറിച്ച് മോദിയോ ആർ.എസ്.എസ് നേതൃത്വമോ പ്രതികരിക്കാത്തത് ത​​​െൻറ സംശയം ബലപ്പെടുത്തുന്നതാണ്. നീതി ലഭിച്ചില്ലെങ്കിൽ സുപ്രീംകോടതിയെ സമീപിക്കാൻ മടിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാജീവ്ഗാന്ധി ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ​െഡവലപ്‌മ​​െൻറ്​ സ്​​റ്റഡീസ് സംഘടിപ്പിച്ച ‘അക്രമവും അസഹിഷ്ണുതയും സമകാലിക ഇന്ത്യയിൽ’ വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിന്ദുത്വം എന്താണ്​ എന്നതിനെക്കുറിച്ച സംവാദത്തിന് മോഹൻ ഭാഗവതിനെ വെല്ലുവിളിക്കുകയാണ്. താൻ ഗോമാംസം കഴിക്കാറില്ല, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവനുമല്ല. എന്നിട്ടും ആക്രമിക്കപ്പെട്ടു. ഫാഷിസം നടപ്പാക്കിയ ഹിറ്റ്ലറുടെ ശൈലിയാണ് മോദിക്ക്. ഗോധ്രയിലെ കലാപത്തിന് ജനങ്ങളോട് മാപ്പ് പറയാതിരുന്ന മോദിയിൽനിന്ന് പ്രധാനമന്ത്രി മോദി ഒട്ടും മാറിയിട്ടില്ല. 2019ൽ മോദിയെ താഴെയിറക്കാനുള്ള ദൗത്യം വിജയിക്കണമെങ്കിൽ എല്ലാ പ്രതിപക്ഷകക്ഷികളും ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു.

 സ്വാമി വിവേകാനന്ദൻ ഇന്നും ജീവിച്ചിരുന്നെങ്കിൽ സ്വാമി അഗ്​നിവേശി‍​​െൻറ ഗതി അദ്ദേഹത്തിനുമുണ്ടാകുമായിരുന്നെന്ന് ചടങ്ങിൽ സംസാരിച്ച ശശി തരൂർ എം.പി പറഞ്ഞു. ബി.ജെ.പിക്ക് സവർക്കറുടെ ഹിന്ദുത്വമാണ്, വിവേകാനന്ദ​​​െൻറയല്ല. നാലുവർഷത്തിനിടെ 489 വിദ്വേഷ അക്രമങ്ങളിൽ ഇരകളായത് 2670ഓളം പേരാണ്. ഇവരിൽ ഭൂരിഭാഗവും മുസ്​ലിംകളും ദലിതുകളുമാണെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷതവഹിച്ചു. കെ.പി.സി.സി അധ്യക്ഷൻ എം.എം. ഹസൻ ഉദ്ഘാടനം ചെയ്തു. ശരത്ചന്ദ്ര പ്രസാദ്, നെയ്യാറ്റിൻകര സനൽ തുടങ്ങിയവർ പങ്കെടുത്തു. ഇൻസ്​റ്റിറ്റ്യൂട്ട് ഡയറക്ടർ ഷിജു ബി.എസ് സ്വാഗതം പറഞ്ഞു.

Tags:    
News Summary - Swami agnivesh against BJP-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.