കോഴിക്കോട്: സ്വപ്ന സുരേഷ് മുഖ്യമന്ത്രിയിൽ തെറ്റായ പ്രസ്താവന അടിച്ചേൽപ്പിക്കുകയാണെന്ന ആരോപണവുമായി പ്രസ് സെക്രട്ടറി പി.എം മനോജ്. മുഖ്യമന്ത്രി പിണറായി വിജയൻ സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരം നേരത്തെ തന്നെ സമ്മതിച്ചതാണെന്ന് മനോജ് പറഞ്ഞു. 2020ലെ മുഖ്യമന്ത്രിയുടെ വാർത്തസമ്മേളനം പങ്കുവെച്ചാണ് പി.എം മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സത്യസന്ധമായി കാര്യങ്ങൾ കാണുകയും കാണാനാഗ്രഹിക്കുകയും ചെയ്യുന്നവർക്ക് മാത്രമുള്ളതാണ് ഈ വീഡിയോ. ആരും നമ്മുടെ ഓർമ്മശക്തിയെയും വിവേകത്തെയും എല്ലാ കാലവും വെല്ലുവിളിക്കരുതെന്നും മനോജ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.. മുഖ്യമന്ത്രി തന്നെ അറിയില്ലെന്ന് പറഞ്ഞുവെന്നും അദ്ദേഹവുമായും കുടുംബവുമായും നിരവധിതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നുമായിരുന്നു സ്വപ്ന സുരേഷിന്റെ പ്രസ്താവന.
ഈ വിവാദ വനിതയെ അറിയില്ലെന്ന് താൻ ജയിലിൽ കിടക്കുമ്പോൾ മുഖ്യമന്ത്രി കള്ളം പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയും ഭാര്യയും മകളും മകനുമൊക്കെയായി പല ചർച്ചകളും താൻ ക്ലിഫ് ഹൗസിൽ ഇരുന്ന് നടത്തിയിട്ടുണ്ട്. പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. അത് എന്തൊക്കെയാണെന്ന് മാധ്യമങ്ങൾവഴി താൻ ഓർമിപ്പിച്ചു കൊടുക്കാമെന്നും സ്വപ്ന പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.