റോസക്കുട്ടി രാജിവെച്ചതിൽ ഖേദമുണ്ടെന്ന് ടി. സിദ്ദീഖ്

കൽപ്പറ്റ: മു​തി​ർ​ന്ന നേ​താ​വായ കെ.സി. റോസക്കുട്ടി പാർട്ടിയിൽ നിന്ന് രാജിവെച്ചതിൽ ഖേദമുണ്ടെന്ന് കൽപ്പറ്റ യു.ഡി.എഫ് സ്ഥാനാർഥി ടി. സിദ്ദീഖ്. കോൺഗ്രസിൽ ഏറെ പരിഗണന ലഭിച്ച നേതാവാണെന്നും സിദ്ദീഖ് മാധ്യമങ്ങളോട് പറഞ്ഞു.

കൽപ്പറ്റ മണ്ഡലത്തിൽ സ്ഥാനാർഥിയായി പരിഗണിച്ചില്ലെന്ന് ആരോപിച്ചാണ് മു​തി​ർ​ന്ന നേ​താ​വായ കെ.സി. റോസക്കുട്ടി കോൺഗ്രസ് വിട്ടത്. കെ.​പി.​സി.​സി വൈ​സ് പ്ര​സി​ഡ​ന്‍റും എ.​ഐ.​സി.​സി അം​ഗ​ത്വ​വും പാ​ർ​ട്ടി പ്രാ​ഥ​മി​ക അം​ഗ​ത്വ​വും റോസക്കുട്ടി രാ​ജി‍വെ​ച്ചു.

കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ റോസക്കുട്ടി സി.പി.എമ്മിൽ ചേർന്നു. 1991ൽ ​സു​ൽ​ത്താ​ൻ ബ​ത്തേ​രി എം.​എ​ൽ.​എ​യും വ​നി​ത ക​മീ​ഷ​ൻ മു​ൻ അ​ധ്യ​ക്ഷ​യു​മാ​യി​രു​ന്നു. 

Tags:    
News Summary - T. Siddique regrets KC Rosacutty's resignation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.