തിരുവനന്തപുരം: കഴിഞ്ഞ അധ്യയനവർഷം തമിഴ്നാട് സർക്കാറിെൻറ പത്താം ക്ലാസ് പരീക്ഷ വിജയിച്ചവർക്ക് കേരളത്തിലെ പ്ലസ് വൺ പ്രവേശന നടപടികളിൽ പെങ്കടുക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവ്. വിജയിക്കാൻ വേണ്ട മിനിമം ഗ്രേഡായ 'ഡി പ്ലസ്' ഗ്രേഡായി പരിഗണിച്ചായിരിക്കും അലോട്ട്മെൻറിന് പരിഗണിക്കുക.
കോവിഡ് സാഹചര്യത്തിൽ തമിഴ്നാട്ടിൽ പത്താം ക്ലാസ് വിദ്യാർഥികൾക്ക് 2020 -21 അധ്യയനവർഷത്തിൽ പരീക്ഷ നടത്തിയിരുന്നില്ല. ഗ്രേഡോ മാർക്കോ രേഖപ്പെടുത്താതെയാണ് തമിഴ്നാട് പരീക്ഷ ബോർഡ് വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകിയത്.
ഇതുകാരണം ഇൗ വിദ്യാർഥികളെ കേരളത്തിലെ പ്ലസ് വൺ പ്രവേശനത്തിൽ പരിഗണിക്കാൻ സാധിച്ചിരുന്നില്ല. തമിഴ്നാട്ടിൽ പത്താം ക്ലാസ് വരെ പഠിച്ചവരും നിലവിൽ കേരളത്തിൽ താമസിക്കുന്നവരുമായ നൂറുകണക്കിന് വിദ്യാർഥികൾക്ക് ഇത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.