നാഗരാജും രമേശും പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പണം ഉടമക്ക് കൈമാറുന്നു

കൈവിറച്ചില്ല, മനസ്സൊന്നിടറിയതുപോലുമില്ല; വഴിയിൽ നിന്ന് കിട്ടിയ രണ്ട് ലക്ഷം രൂപ ഉടമക്ക് കൈമാറി തമിഴ്നാട്ടുകാരായ തൊഴിലാളികൾ

ശാസ്താംകോട്ട: കളഞ്ഞുകിട്ടിയ രണ്ടുലക്ഷം രൂപ ഉടമക്ക് തിരിച്ചു നൽകി തമിഴ്നാട്ടുകാരായ തൊഴിലാളികൾ. കഴിഞ്ഞ ദിവസം മലനട ക്ഷേത്രത്തിലെ പള്ളിപ്പാനയിൽ പങ്കെടുത്തു മടങ്ങുന്നവഴിയിൽ കൊച്ചുത്തെരുവ് ജങ്ഷന് സമീപത്തുനിന്നാണ് രണ്ട് ലക്ഷം രൂപ വീണുകിട്ടിയത്.

മയ്യത്തുംകരയിൽ ബാർബർ ഷോപ്പ് നടത്തുന്ന നാഗരാജിനും, ഒപ്പമുണ്ടായിരുന്ന തട്ടുകട നടത്തുന്ന രമേശിനുമാണ് പണംകിട്ടിയത്. ഇവർ പണം ശൂരനാട് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.


പണത്തിന്‍റെ അവകാശി തെളിവുസഹിതം സ്റ്റേഷനിലെത്തി പണംകൈപറ്റി. ശൂരനാട് എസ്.ഐ രാജൻ ബാബു, ഗ്രേഡ് എസ്.ഐ ഹർഷാദ് എന്നിവരുടെ സാന്നിധ്യത്തിലാണ് പണം കൈമാറിയത്. സത്യസന്ധതക്ക് നാട്ടുകാർ നൽകിയ അഭിനന്ദനങ്ങളിൽ സന്തോഷത്തിലാണ് നാഗരാജും രമേഷും. 


Tags:    
News Summary - Tamilnadu native workers handed over Rs 2 lakhs they got from the road to the owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.