മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തമുണ്ടായതിനെ തുടർന്നുള്ള തിരച്ചില്‍ തുടരാന്‍ തീരുമാനം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് തിരച്ചിൽ നടത്തുന്നത്. ഇന്നും ചൊവ്വാഴ്ചയും എന്‍.ഡി.ആര്.എഫിന്റെയും നേവിയുടെയും ഫയര്‍ഫോഴ്സിന്റെയും നേതൃത്വത്തില്‍ തിരച്ചില്‍ തുടരുമെന്നാണ് അറിയിച്ചത്.
അതേസമയം, അപകടമുണ്ടായ ബോട്ടില്‍ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയാണ്. ഈ സംഭവം പഠനവിധേയമാക്കാനും ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ തടയാന്‍ മുന്‍കരുതലും മറ്റും സ്വീകരിക്കുകയാണ് ലക്ഷ്യം. സംഭവത്തെ തുടർന്ന് ഒളിവിൽപോയ ബോട്ടുടമയെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ബോട്ടുടമ നാസറിനെ കണ്ടെത്താൻ പൊലീസ് ശ്രമം ഊർജിതമാക്കി. നാസറിനെതിരെ നരഹത്യ കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. അതിനിടെ,ഇയാൾ മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നുവെന്ന സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ചേരുന്ന ഹൈകോടതിയുടെ അവധിക്കാല ബെഞ്ചിനു മുന്നിൽ മുൻകൂർ ജാമ്യം നേടാനുള്ള നീക്കമാണുള്ളതെന്ന് പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.