മലപ്പുറം: സമൂഹമാധ്യമ ഹര്‍ത്താല്‍ ചില വിദ്വേഷ ശക്തികൾ ആസൂത്രണം ചെയ്തതാണെന്നും വര്‍ഗീയ കലാപമായിരുന്നു ആര്‍.എസ്.എസ്, ബി.ജെ.പി കേന്ദ്രങ്ങളുടെ ലക്ഷ്യമെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. എന്നാൽ, ഇതിെൻറ മറവിൽ സര്‍ക്കാര്‍ നിരപരാധികളെ വേട്ടയാടുന്നത് പ്രതിഷേധാര്‍ഹമാണ്. താനൂരില്‍ പ്രത്യേക മതവിഭാഗത്തിെൻറ കടകള്‍ ആക്രമിച്ചെന്ന രീതിയില്‍ മന്ത്രി കെ.ടി. ജലീല്‍ നടത്തിയ പ്രസ്താവന നിര്‍ഭാഗ്യകരമാണ്.
ഹര്‍ത്താല്‍ ദിവസം താനൂരില്‍ 19 കടകള്‍ ആക്രമിക്കപ്പെട്ടതിൽ ലീഗ് മുനിസിപ്പല്‍ പ്രസിഡൻറിെൻറതടക്കം 13ഓളം കടകള്‍ മുസ്‌ലിം മതവിഭാഗക്കാരുടേതാണ്. കെ.ആർ ബേക്കറിയിൽ അക്രമം നടത്തിയത് സി.പി.എമ്മുകാരാണ്. ഇവരെ രക്ഷിക്കാനാണ് കെ.ടി. ജലീല്‍ വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നത്. ഹര്‍ത്താല്‍ ദിവസം റോഡിലിറങ്ങിയവെരയും അല്ലാത്തവെരയും പ്രതിയാക്കുകയും പോക്‌സോ വകുപ്പുകള്‍ ചുമത്തുകയുമാണ്. ഇത്തരത്തില്‍ അറസ്റ്റ് നടക്കുന്നത് മലപ്പുറം ജില്ലയില്‍ മാത്രമാണ്. ഇൗ നീക്കം നേരിടുമെന്നും അദ്ദേഹം വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.