കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ടാപ്പിങ് തൊഴിലാളി മരിച്ചു

നിലമ്പൂർ: കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ടാപ്പിങ് തൊഴിലാളി മരിച്ചു. മമ്പാട് പുള്ളിപ്പാടം പാലക്കടവ് ചേർപ്പുകല്ലിങ്ങൽ രാജനാണ് (51) മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെയാണ് ഒറ്റയാന്‍റെ ആക്രമണത്തിന് ഇരയായത്.

ടാപ്പിങ്ങിന് പോകുന്നതിനിടെയാണ് ആന ആക്രമിക്കുന്നത്. സാരമായി പരിക്കേറ്റ് കോഴിക്കോട്‌ മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇദ്ദേഹം ബുധനാഴ്ച പുലർച്ചെ മരിക്കുകയായിരുന്നു.

Tags:    
News Summary - Tapping worker died after being injured in the Elephant attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.