കോട്ടയം: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ അധ്യാപകൻ അറസ്റ്റിൽ. താഴത്തങ്ങാടി പാറപ്പാടം ഭാഗത്ത് കൊട്ടാരത്തുംപറമ്പ് വീട്ടിൽ മനോജുവിനെയാണ് (മനോജ്-50) കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ അതിജീവിതനായ വിദ്യാർഥിയെ അശ്ലീല വിഡിയോകൾ കാണിക്കുകയും ലൈംഗികാതിക്രമം നടത്തുകയുമായിരുന്നു. പരാതിയെ തുടർന്ന് കോട്ടയം വെസ്റ്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തതോടെ ഇയാൾ ഒളിവിൽ പോയി. വെസ്റ്റ് പൊലീസ് നടത്തിയ തെരച്ചിനൊടുവിൽ ഇയാളെ ഇടുക്കി ഏന്തയാർ ഭാഗത്തുനിന്നും പിടികൂടുകയായിരുന്നു.
പ്രായപൂർത്തിയാകാത്ത മറ്റൊരു വിദ്യാർഥിയോട് ലൈംഗികാതിക്രമം നടത്തിയതിന് കോട്ടയം വെസ്റ്റ് സ്റ്റേഷനിൽ ഇയാൾക്കെതിരെ പോക്സോ കേസ് നിലവിലുണ്ട്. കോട്ടയം വെസ്റ്റ് സ്റ്റേഷൻ എസ്.എച്ച്.ഒ എം. ശ്രീകുമാർ, എസ്.ഐ ഐ. സജികുമാർ, സി.പി.ഒമാരായ കെ.എം. രാജേഷ്, ശ്യാം എസ്. നായർ, തുളസി. സി.എ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.