ചെർപ്പുളശ്ശേരി: സംസ്ഥാന അധ്യാപക അവാർഡ് തുകക്ക് വിദ്യാലയത്തിലെ രണ്ട് വിദ്യാർഥികൾക്ക് ആട്ടിൻകുഞ്ഞുങ്ങളെ വാങ്ങി നൽകി അധ്യാപകൻ.
സംസ്ഥാന അധ്യാപക അവാർഡ് നേടിയ അടക്കാപുത്തൂർ ശബരി പി.ടി.ബി സ്മാരക ഹയർ സെക്കൻഡറി സ്കൂളിലെ ഹിന്ദി അധ്യാപകനായ ഡോ. കെ. അജിത്താണ് വിദ്യാർഥികൾക്ക് ആടുകളെ നൽകിയത്. സ്കൂളിലെ പുളിയക്കോട്ട് കുട്ടികൃഷ്ണ മേനോൻ സ്മാരക സാമൂഹിക സേവന പഠന കേന്ദ്രത്തിെൻറ ആഭിമുഖ്യത്തിലായിരുന്നു ചടങ്ങ്.
വെള്ളിനേഴി പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എം. പരമേശ്വരൻ കുഞ്ഞാടുകളെ നൽകി സമാശ്വാസ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ വായന വസന്തം പരിപാടിയുടെ ഉദ്ഘാടനം ചെർപ്പുളശേരി ഉപജില്ല വിദ്യാഭ്യാസ ഓഫിസർ പ്രകാശ് നാരായണൻ മാസ്റ്റർ നിർവഹിച്ചു. ഐ.ടി. പ്രസാദ് പുസ്തകങ്ങൾ ഏറ്റുവാങ്ങി. പഞ്ചായത്ത് മെംബർ കെ. പ്രേമ, സ്കൂൾ അഡ്മിനിസ്ട്രേറ്റർ പി. കൃഷ്ണദാസ്, പി.ടി.എ പ്രസിഡൻറ് സി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ എം. പ്രശാന്ത് സ്വഗതവും സ്റ്റാഫ് സെക്രട്ടറി എ. രമാദേവി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.