പാർട്ടി ക്ലാസിലെ സ്ഥിരം മാഷ് ഇനി മന്ത്രിമാണ്. മന്ത്രിസഭയിലെ രണ്ടാമൻ. കേരളത്തിലെ പാർട്ടി അംഗങ്ങൾക്കും അനുഭാവികൾക്കും സ്ഥിരമായി ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിലെ പ്രധാനി എം.വി. ഗോവിന്ദനാണ്. സൈദ്ധാന്തികമായി കാര്യങ്ങൾ വിശകലനം ചെയ്യുന്നതിൽ മിടുക്ക് കാണിച്ചതിെൻറ അംഗീകാരം കൂടിയാണ് ഈ മന്ത്രി സ്ഥാനം. തുടക്കകാലത്ത് തൊഴിലില്ലായ്മ വേതനത്തിനായി കേരളത്തിൽ അലയടിച്ച പോരാട്ടത്തിന് ചുക്കാൻ പിടിച്ച എം.വി. ഗോവിന്ദന് പിന്നീട് പാർട്ടിൽ നിന്ന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല. പാർട്ടിയിലെ അനിഷേധ്യ നേതാവായിരുന്ന എം.വി. രാഘവെൻറ ആശ്രിത വത്സലനും ശിഷ്യനുമായിരുന്ന അദ്ദേഹത്തിന് പാർട്ടിയിൽ പടിപടിയായി ഉയർച്ചയായിരുന്നു.
പാർട്ടി എൽപ്പിച്ചുകൊടുത്ത ഡി.വൈ.എഫ്.യുടെ സംഘടനാ ചുമതല പൂർണ്ണ ഉത്തരവാദിത്വത്തേടെ നിർവഹിച്ചു. കേരള സോഷ്യലിസ്റ്റ് യൂത്ത് ഫെഡറേഷനിലൂടെയാണ് രാഷ്്ട്രീയ പ്രവർത്തനം തുടങ്ങുന്നത്. പിന്നീട് ഈ സംഘടന ഡി.വൈ.എഫ്.ഐ ആയപ്പോൾ അതിെൻ സംസ്ഥാന പ്രസിഡൻറും സെക്രട്ടറിയുമായിരുന്നു. അടിയന്തരാവസ്ഥക്കാലത്തെ ജയിൽവാസത്തിൽ ക്രൂരമായ പൊലീസ് മർദനത്തിനിരയായി. തളിപ്പറമ്പ് ഇരിങ്ങൽ യു.പി സ്കൂളിൽ കായികാധ്യാപകനായിരുന്നു. രാഷ്ട്രീയരംഗത്ത് സജീവമായതോടെ ജോലിയിൽനിന്ന് സ്വയം വിരമിച്ചു. തുടർന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം വരെയായി. നിലവിൽ സംസ്ഥാന സെക്രട്ടറിേയറ്റ് അംഗം കൂടിയാണ്. സി.പി.എം കാസർകോട് ഏരിയാ സെക്രട്ടറി, കണ്ണൂർ, എറണാകുളം ജില്ല സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചു. അഖിന്ത്യോ കർഷകത്തൊഴിലാളി യൂനിയൻ വൈസ് പ്രസിഡൻറും കെ.എസ്.കെ.ടി.യു സംസ്ഥാന പ്രസിഡൻറുമാണ്.
ദേശാഭിമാനി ചീഫ് എഡിറ്റർ സ്ഥാനവും വഹിച്ചിരുന്നു. തളിപറമ്പ് മണ്ഡലത്തിൽ നിന്നും ഇത് മൂന്നാം തവണയാണ് ജനവിധി തേടി നിയമസഭയിലെത്തുന്നത്. 1953ൽ മൊറാഴയിലെ പരേതനായ കെ. കുഞ്ഞമ്പുവിെൻറയും എം. വി. മാധവിയുടെയും മകനായാണ് ജനനം.
നിലവിൽ മോറാഴ സെൻട്രലിലാണ് താമസം. സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ല സെക്രട്ടറിയും ആന്തൂർ നഗസരഭ മുൻ ചെയർപേഴ്സനുമായ പി.കെ. ശ്യാമളയാണ് ഭാര്യ. സംവിധായകൻ ജി.എസ്. ശ്യാംജിത്ത്, അഡ്വ. ജി.എസ്. രംഗീത് എന്നിവർ മക്കൾ. സിനി മരുമകളാണ്. രണ്ടര വയസ്സുള്ള പേര കുട്ടിയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.