മലപ്പുറം: 2002ലുണ്ടായ ബൈക്കപകടത്തില്‍ ഗുരുതര പരിക്കേറ്റ് കിടപ്പിലായ അധ്യാപകന് 14 വര്‍ഷത്തെ പെന്ഷന് തുക ലഭിച്ചില്ലെന്ന് പരാതി.സംസാരശേഷിയും ചലനശേഷിയും നഷ്ടമായ കോഴിക്കോട് മുക്കം പന്നിക്കോട് ഉച്ചക്കവില് ആലിക്കുട്ടി മലപ്പുറത്ത് സഹോദരങ്ങൾക്കൊപ്പം നടത്തിയ വാര്‍ത്തസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.
അരീക്കോട് ഗവ. ഹൈസ്കൂളിൽ അധ്യാപകനായിരിക്കെയാണ് മുക്കത്തെ വീട്ടിലേക്ക് പോകുന്ന വഴി അപകടമുണ്ടായി തലക്ക് പരിക്കേറ്റ് കിടപ്പിലായത്. 2006ല്‍ ജോലിയില്‍ നിന്ന് വിരമിച്ചു. 2008ല്‍ പെന്ഷന് അപേക്ഷ നല്‍കിയെങ്കിലും നടപടിയുണ്ടാകാതെ വന്നതോടെ 2011ല്‍ മലപ്പുറം ഡി.ഡി.ഇ ഓഫിസിന് മുന്നില്‍ പിതാവുമൊത്ത് സമരം ചെയ്തു.
ഇതോടെ പെന്ഷന് നല്കാന് ഉത്തരവായി. എന്നാല്‍, സാങ്കേതികത്വത്തിെൻറ പേരില്‍ ട്രഷറി വകുപ്പ് പെൻഷൻ തടഞ്ഞ് വെച്ചിരിക്കുകയാണെന്നും അധികൃതരുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടി വേണമെന്നും സഹോദരങ്ങളായ അബ്ദുല്‍ കരീമും ബീരാൻ കുട്ടിയും ആവശ്യപ്പെട്ടു. ഭാര്യയും മക്കളും കൂടെയില്ലാത്ത ആലിക്കുട്ടിയെ കരീമാണ് സംരക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.