വളാഞ്ചേരി (മലപ്പുറം): എടയൂർ സി.കെ പാറ ശാന്തിനഗറിലെ നെയ്തലപ്പുറത്ത് ശ്രീധർമശാസ്താ ക്ഷേത്രത്തിലെ ഉപദേവ പ്രതിഷ്ഠകൾ തകർക്കുകയും വിസർജ്യം ചുറ്റമ്പലത്തിനകത്തേക്ക് വ ലിച്ചെറിയുകയും ചെയ്ത കേസിൽ പ്രതി പിടിയിൽ. സി.കെ പാറ ശാന്തിനഗർ കുരുത്തുകല്ലിങ്ങൽ രാ മകൃഷ്ണനെയാണ് (50) അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് 26ന് രാത്രി ഒമ്പതിനാണ് സംഭവം. പ്ര ദേശത്ത് ഇരുവിഭാഗങ്ങൾ തമ്മിൽ മതസ്പർധയുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവശേഷം കുറ്റക്കാരെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് പ്രദേശത്ത് പ്രതിഷേധങ്ങൾ ഉയരുകയും സർവകക്ഷി നേതൃത്വത്തിൽ പ്രകടനവും പൊതുയോഗവും നടത്തുകയും ചെയ്തിരുന്നു.
പ്രതി പിടിയിലായതോടെ പ്രദേശത്ത് ഉണ്ടാകുമായിരുന്ന ക്രമസമാധാന പ്രശ്നം ഒഴിവായ ആശ്വാസത്തിലാണ് നാട്ടുകാർ. തിരൂർ ഡിവൈ.എസ്.പി ജലീൽ തോട്ടത്തിലിെൻറ മേൽനോട്ടത്തിൽ വളാഞ്ചേരി ഇൻസ്പെക്ടർ എസ്.എച്ച്.ഒ ടി. മനോഹരെൻറ നിർദേശപ്രകാരം വളാഞ്ചേരി എസ്.ഐ കെ.ആർ. രഞ്ജിത്താണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
എ.എസ്.ഐ ശശി, സി.പി.ഒമാരായ കൃഷ്ണപ്രസാദ്, അനീഷ്, ടി.ജെ. സജി, അനീഷ് ജോൺ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ തിരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.