തൃശൂർ: പി.എസ്.സി തയാറാക്കിയ റാങ്ക് ലിസ്റ്റ് നിലവിലിരിക്കെ ലൈൻ വർക്കർമാരുടെ തസ്തികയിൽ കെ.എസ്.ഇ.ബി താൽക്കാലിക നിയമനം നടത്തി. ബോർഡിലെ 1846 മസ്ദൂർമാർ ലൈൻമാൻ ഗ്രേഡ് 2-ലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ഒഴിവിലാണ് താൽക്കാലികക്കാരെ നിയമിച്ചത്.
സുപ്രീംകോടതി ശരിവെച്ച പാലക്കാട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ അവാർഡ് പ്രകാരം നിലവിലെ ലൈൻ വർക്കർമാരുടെ നിയമന റാങ്ക് ലിസ്റ്റിൽ 968 പേർ അവശേഷിക്കുമ്പോഴാണ് സാമ്പത്തിക ബാധ്യതയുടെ പേരിൽ താൽക്കാലിക നിയമനം നടത്തിയത്. 2020 ആഗസ്റ്റിൽ സുപ്രീംകോടതി വിധി മാനിച്ച് റാങ്കിൽ അവശേഷിക്കുന്നവരെ സ്ഥിരപ്പെടുത്താൻ വൈദ്യുത ബോർഡ് ഫുൾ ബോർഡ് യോഗം തീരുമാനിച്ചിരുന്നു.
റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട തൊഴിലാളികളെ നിയമിക്കാനാവശ്യമായ ഒഴിവുകളില്ല എന്ന ന്യായമാണ് വിഷയവുമായി ബന്ധപ്പെട്ട് കേരള ഹൈകോടതിയിൽ വിവിധ യൂനിയനുകൾ നൽകിയ കേസിലെ വാദത്തിനിടെ ബോർഡ് അധികൃതർ ഉന്നയിച്ചത്. എന്നാൽ, 2022 ഏപ്രിൽ 23ലെ ഉത്തരവ് പ്രകാരം ബോർഡിലെ 1846 മസ്ദൂർമാർ ലൈൻമാൻ ഗ്രേഡ് 2-ലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടും റാങ്ക് ലിസ്റ്റ് പരിഗണിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.