തീവ്രവാദ ആരോപണം: മുഖ്യമന്ത്രിക്കും കോടിയേരിക്കുമെതിരെ ചെന്നിത്തല

തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ​ തോറ്റപ്പോൾ മുസ്​ലിംക​െള തീവ്രവാദികളായി ചിത്രീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണനും ശ്രമിച്ചത്​ തെറ്റായിപ്പോയെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല.

ഒന്നോ രണ്ടോ വ്യക്തികൾ എന്തെങ്കിലും തെറ്റുകൾ ​െചയ്​തിട്ടുണ്ടാകാം. വ്യക്തികൾ ചെയ്യുന്ന തെറ്റ്​ വ്യക്തിയുടെ തെറ്റായി തന്നെ കാണണം. അതിൻെറ പേരിൽ ഒരു സമുദായത്തെയോ ആ സമുദായത്തിലുള്ള ആളുകളേയോ തീവ്രവാദികളെന്ന്​ മുദ്ര കുത്തുന്നത്​ ശരിയല്ല.

നേരത്തെ ഇടതുപക്ഷത്തിന്​ വോട്ട്​ ചെയ്​തവരാണ്​ ഇപ്പോൾ യു.ഡി.എഫിനെ പിന്തുണച്ചത്​. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിൻെറ പേരിൽ ഏതെങ്കിലും സംഘടനയുടെ പേരിൽ തീവ്രവാദ ബന്ധം ആരോപിക്കുന്നത്​ ശരിയാണോ എന്ന്​ പിണറായിയും സി.പി.എമ്മും ആലോചിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

മീഡിയ വൺ വ്യൂ പോയിൻറിലാണ്​ മുഖ്യമന്ത്രിക്കും സി.പി.എം സംസ്ഥാന സെക്രട്ടറിക്കുമെതിരെ ചെന്നിത്തല വിമർശനമുന്നയിച്ചത്​.

Tags:    
News Summary - terrorists remark; Ramesh chennithala hits pinarayi vijayan and kodiyeri -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.