തിരുവനന്തപുരം: ഡി.ജി.പിയും കെ.എഫ്.സി സി.എം.ഡിയുമായ ടോമിൻ ജെ. തച്ചങ്കരിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ തുടരന്വേഷണത്തിന് സർക്കാർ ഉത്തരവ്. തച്ചങ്കരിയുടെ അപേക്ഷ പരിഗണിച്ചാണ് ഒമ്പത് വർഷം മുമ്പ് കുറ്റപത്രം സമർപ്പിച്ച കേസിൽ തുടരന്വേഷണത്തിനുള്ള സർക്കാർ തീരുമാനം.
വരവിൽകവിഞ്ഞ സ്വത്ത് സമ്പാദിെച്ചന്ന കേസിൽ തച്ചങ്കരിക്കെതിരെ തൃശൂർ വിജിലൻസ് കോടതിയിലാണ് ആദ്യം കുറ്റപത്രം സമർപ്പിച്ചത്. വിജിലൻസിെൻറ കണ്ടെത്തലുകള്‍ കേന്ദ്രസർക്കാറും പരിശോധിച്ച് അനുമതി നൽകിയ ശേഷമായിരുന്നു കുറ്റപത്രം നൽകിയത്. എന്നാൽ, കണ്ടെത്തലുകള്‍ തെറ്റാണെന്നും തുടരന്വേഷണം വേണമെന്നുമായിരുന്നു തച്ചങ്കരി മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയിൽ ആവശ്യപ്പെട്ടത്. കേസിൽ തുടരന്വേഷണമാകാമെന്ന അഡ്വക്കറ്റ് ജനറലിെൻറ നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഉത്തരവിൽ പറയുന്നു.
പ്രത്യേക സംഘത്തെക്കൊണ്ട് അന്വേഷിക്കാനാണ് വിജിലൻസ് ഡയറക്ടർക്ക് നൽകിയ നിർദേശം. ഇൗവർഷം ലോക്നാഥ് ബെഹ്റ വിരമിക്കുേമ്പാൾ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്ന ഉദ്യോഗസ്ഥരിൽ ഒരാളാണ് തച്ചങ്കരി. അഴിമതിക്കേസിൽ കുറ്റപത്രമുള്ളത് പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിന് തടസ്സമാകാതിരിക്കാനാണ് തുടരന്വേഷണം ആവശ്യപ്പെട്ട് അദ്ദേഹം സർക്കാറിനെ സമീപിച്ചതെന്നാണ് വിവരം. തൃശൂർ വിജിലൻസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രം കോട്ടയം വിജിലൻസ് കോടതിയിലേക്ക് മാറ്റിയിരുന്നു.
തുടരന്വേഷണ തീരുമാനം പുതിയ അന്വേഷണ സംഘം കോടതിയെ അറിയിക്കും. കോടതിഅനുമതിയോടുകൂടിയായിരിക്കും തുടരന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.