കോഴിക്കോട്: വിചാരധാരയിലെ ക്രിസ്ത്യൻ വിമർശനം പൊതുചർച്ചയായി മാറിയ സാഹചര്യത്തിൽ വിശദീകരണവുമായി തലശ്ശേരി അതിരൂപതാ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി രംഗത്ത്. ക്രിസ്ത്യാനികളെ എതിരാളികളായി കാണുന്നവര്‍ നിരവധി പ്രത്യയശാസ്ത്രങ്ങളിലും മതങ്ങളിലുമുണ്ട്. ഇവയെല്ലാം ഓരോ സാഹചര്യങ്ങളില്‍ പറഞ്ഞ കാര്യങ്ങളാണ്. ആ സാഹചര്യങ്ങളെ മനസ്സിലാക്കാനുള്ള ബൗദ്ധിക പക്വത നാടിനുണ്ടെന്നും പാംപ്ലാനി പറഞ്ഞു.
കര്‍ഷക വിഷയത്തെ വര്‍ഗീയ വിഷയമാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. റബറിെൻറ വില 300 രൂപയാക്കിയാല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹയിക്കാമെന്ന തരത്തില്‍ ബിഷപ്പ് പാംപ്ലാനി നടത്തിയ പരാമര്‍ശം ഏറെ വിവാദമായിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ പ്രധാനമന്ത്രി നരേന്ദ്ര മോദി മുതല്‍ സംസ്ഥാന നേതാക്കള്‍ വരെയുള്ള ബി.ജെ.പി. നേതാക്കള്‍ വിവിധ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരെ കഴിഞ്ഞ ദിവസങ്ങളിൽ സന്ദര്‍ശിച്ചിരുന്നു. ഇത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. വിചാരധാരയില്‍ ക്രിസ്ത്യാനികളെയടക്കമുള്ള ന്യൂനപക്ഷങ്ങളെ ആഭ്യന്തര ശത്രുക്കളായാണ് പറയുന്നതെന്നു തുറന്നുകാട്ടി സി.പി.എം ഉൾപ്പെടെയുള്ള കക്ഷികൾ രംഗത്ത് വന്നിരുന്നു. ബി.ജെ.പിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനെതിരെ മതേതരകക്ഷികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങിയിരിക്കുകയാണ്. സാമൂഹിക മാധ്യമങ്ങളിലും ബി.ജെ.പിയുടെ പുതിയ നീക്കം സജീവ ചർച്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.