തലശ്ശേരിയിൽ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കൊള്ള; മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

തലശ്ശേരി: ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് തലശ്ശേരിയിലെ പ്രമുഖ മത്സ്യ മൊത്തവിതരണ ഗ്രൂപ്പായ പി.പി.എമ്മി​​​െൻറ ഉടമ പി.പി.എം. മജീദി​​​െൻറ സെയ്ദാര്‍ പള്ളിയിലെ വീട്ടില്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ മൂന്ന് പേർ കൂടി അറസ്റ്റില്‍. പ്രതികള്‍ ഓപ്പറേഷന് ഉപയോഗിച്ച ഇന്നോവ കാറും ബലേനൊ കാറും പോലീസ് കണ്ടെടുത്തു.

സംഘത്തിലെ പോലീസ് വേഷധാരിയായ പ്രതിയുള്‍പ്പെടെ മൂന്ന് പേരേയും തൃശൂര്‍ കൊടകര ഭാഗത്ത് നടത്തിയ ആസൂത്രിത റെയ്ഡിലാണ് പിടികൂടിയത്. കൊടകരയിലെ ഷിജു (33), രജീഷ് എന്ന ചന്തു(32), ആല്‍ബിന്‍ എന്ന അബി(35) എന്നിവരെയാണ് എ.എസ്.പി ചൈത്ര തെരേസ ജോണ്‍, സിഐ എം.പി ആസാദ്, എസ്‌ഐ എം.അനില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്ന് പുലര്‍ച്ചെ അറസ്റ്റ് ചെയ്തത്.

തലശേരി സ്റ്റേഷനിലെത്തിച്ച പ്രതികളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
ആല്‍ബിനും ഷിജുവും സഹോദരങ്ങളാണ്. വിദേശത്ത് എഞ്ചിനീയറായിരുന്ന ആല്‍ബിന്‍ ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് നാട്ടിലെത്തി തൊഴിലില്ലാതെ അലയുന്നതിനിടയിലാണ് സംഘത്തില്‍ അംഗമായത്. ഗര്‍ഭിണിയായ ഭാര്യോടൊപ്പം ആശുപത്രിയില്‍ കഴിയുകയായിരുന്ന ഷിജുവിനെ പോലീസ് ആശുപത്രിയില്‍ നിന്നാണ് പിടികൂടിയത്. ടൂര്‍ പോകാനെന്ന് പറഞ്ഞാണ് സംഘം രണ്ട് കാറുകളും സംഘടിപ്പിച്ചത്. മിനിമം ഒരു കോടി രൂപയെങ്കിലും മജീദി​​​െൻറ വീട്ടില്‍ ഉണ്ടാകുമെന്നാണ് സംഘത്തിലെ അംഗമായ നൗഫല്‍ നല്‍കിയ വിവരം.

ഇതി​​​െൻറ അടിസ്ഥാനത്തിലാണ് ഏറെ നാളത്തെ ആലോചനകള്‍ക്ക് ശേഷം സംഘം തലശേരിയിലെത്തിയത്. ഈ കേസില്‍ ഇന്നലെ അറസ്റ്റിലായ മലപ്പുറം വള്ളുവമ്പ്രം വേലിക്കോട്ട് വീട്ടില്‍ ലത്തീഫ്(42), തൃശൂര്‍ കനകമല പള്ളത്തീല്‍ വീട്ടില്‍ ദീപു(32), തൃശൂര്‍ കൊടകര പനപ്ലാവില്‍ വീട്ടില്‍ ബിനു(36), ധര്‍മ്മടം ചിറക്കുനിയിലെ ഖുല്‍ഷന്‍ വീട്ടില്‍ നൗഫല്‍(36) എന്നിവരെ തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസിട്രേറ്റ് കോടതി പതിനാല് ദിവസത്തേക്ക് റിമാന്റ് ചെയ്തു. സംഘത്തിലെ പ്രധാനിയായ, മധുര സ്വദേശി അറുമുഖന്‍ വേണ്ടി പോലീസ് തിരച്ചില്‍ തുടരുകയാണ്.

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഊട്ടി കോടനാട് ഫാം ഹൗസില്‍ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി കൊള്ള നടത്തിയ സംഘത്തിലെ മുഖ്യപ്രതിയായ ദീപു മൂന്ന് മാസം മുമ്പാണ് കോയമ്പത്തൂര്‍ ജിയിലില്‍ നിന്ന് പുറത്തിറങ്ങിയത്. മജീദി​​​െൻറ സ്ഥാപനത്തിലെ ജോലിക്കാരനായ നൗഫല്‍ വഴിയാണ് ഓപ്പറേഷന് വഴിയൊരുങ്ങിയത്. നൗഫലിന്റെ അടുത്ത് ജോലി തേടിയെത്തിയ ലത്തീഫാണ് ഇത്തരത്തിലുള്ള ഓപ്പറേഷനുകളെ കുറിച്ച് നൗഫലിനോട് പറയുന്നത്. കുഴല്‍ പണം തട്ടിയെടുക്കുന്ന സംഘത്തിലെ അംഗമായ ലത്തീഫിനോട് മജീദി​​​െൻറ കയ്യില്‍ വന്‍ തുകയുണ്ടാകുമെന്ന വിവരം നൗഫല്‍ കൈമാറുകയായിരുന്നു. ഇതോടെ ലത്തീഫ് ദീപുവുമായി ബന്ധപ്പെടുകയും തുടര്‍ന്ന് തമിഴ്‌നാട്ടിലെ അറുമുഖന്‍ ഉള്‍പ്പെട്ട സംഘം കേരളത്തിലെത്തുകയുമായിരുന്നു.

Tags:    
News Summary - thalassery fake income tax raid-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.