Representational Image

ജനാഭിമുഖ കുർബാന തുടരുമെന്ന്​ അതിരൂപത സംരക്ഷണ സമിതി

കൊച്ചി: കുർബാന തർക്കം പരിഹരിക്കാനായി ചേർന്ന ഓൺലൈൻ സിനഡിൽ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിനാൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന തന്നെ തുടരുമെന്ന് അതിരൂപത സംരക്ഷണ സമിതി ഭാരവാഹികൾ വ്യക്തമാക്കി.

ഏകീകൃത കുർബാന നിർബന്ധമാക്കിയുള്ള സിനഡാനന്തര അറിയിപ്പ് വന്നതിനുപിന്നാലെയാണ് വൈദികർ തങ്ങളുടെ നിലപാട് അറിയിച്ചത്​. ഉറപ്പുകൾ കാറ്റില്‍പറത്തി ഏകീകൃത കുര്‍ബാനയിലേക്ക് അതിരൂപതയെ മൊത്തം കൊണ്ടുവരാൻ ലക്ഷ്യമിടുന്നതാണ്​ പുതിയ സിനഡാനന്തര കുറിപ്പെന്നും ഇത് അതിരൂപതയോട് മേജര്‍ ആര്‍ച് ബിഷപ് റാഫേല്‍ തട്ടിലും അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റര്‍ ബോസ്കോ പുത്തൂരും കാണിക്കുന്ന കടുത്ത വഞ്ചനയാണെന്നും സമിതി വാർത്തക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.

മാര്‍ തട്ടിലും മാര്‍ പുത്തൂരും സിറോ മലബാര്‍ സഭയിലെ ശക്തമായ കോക്കസിന്‍റെ പിടിയിലാണ്. മാര്‍പാപ്പയെപ്പോലും തെറ്റിദ്ധരിപ്പിക്കുകയാണ്​ ഇവർ. അതിരൂപതയിലെ 400 ഓളം വൈദികർ സര്‍ക്കുലറിനെതിരെ രംഗത്തു വന്നിട്ടുണ്ട്​. ഔദ്യാഗിക സംവിധാനങ്ങളിൽ അവർ പരാതിയും നൽകിയിട്ടുണ്ട്​. ഇതിന്​ മറുപടി ലഭിക്കുന്നതുവരെ ഇപ്പോഴത്തെ സ്ഥിതിയിൽ മാറ്റമില്ലാതെ കുർബാന തുടരുമെന്ന് അതിരൂപത സംരക്ഷണ സമിതി കൺവീനർ ഫാ. സെബാസ്റ്റ്യൻ തളിയൻ വ്യക്തമാക്കി. 

Tags:    
News Summary - The Archdiocese Protection Committee will continue the public mass

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.