കെ.​എ​സ്.​ആ​ർ.​ടി.​സി കാ​ട്ടാ​ക്ക​ട ഡി​പ്പോ​യി​ൽ മ​ക​ളു​ടെ മു​ന്നി​ലി​ട്ട്​ പി​താ​വി​നെ മ​ർ​ദി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ

'മാനസിക വിഭ്രാന്തി ബാധിച്ച ചുരുക്കം ചില ജീവനക്കാരുണ്ട്'; പിതാവിനെയും മകളെയും മർദിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് കെ.​എ​സ്.​ആ​ര്‍.​ടി.​സി എം.ഡി

കോഴിക്കോട്: മ​ക​ളു​ടെ ബ​സ് ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ്​ പു​തു​ക്കാ​നെ​ത്തി​യ പി​താ​വി​നെ കെ.​എ​സ്.​ആ​ര്‍.​ടി.​സി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ട​ക്കം സം​ഘം ചേ​ർ​ന്ന്​ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ. കെ.​എ​സ്.​ആ​ര്‍.​ടി.​സി ജീവനക്കാരിൽ നിന്നും പെൺകുട്ടിക്കും പിതാവിനും വൈഷമ്യം നേരിടേണ്ടി വന്നതിൽ സ്ഥാപനത്തിന്റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരിൽ പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്ന് ബിജു പ്രഭാകർ ഫേസ്ബുക്കിൽ കുറിച്ചു. തിരുത്തുവാൻ കഴിയാത്തവയെ തള്ളിക്കളയുക തന്നെ ചെയ്യുമെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ ഏതൊരു സ്ഥാപനത്തിനും മുന്നോട്ടു പോകാനാകില്ലെന്നും എം.ഡി വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

തിരുത്തുവാൻ കഴിയാത്തവയെ തള്ളിക്കളയുക തന്നെ ചെയ്യും... അങ്ങനെ ചെയ്തില്ലെങ്കിൽ ഏതൊരു സ്ഥാപനത്തിനും മുന്നോട്ടു പോകാനാകില്ല...

പ്രിയപ്പെട്ടവരെ,

തികച്ചും ദൗർഭാഗ്യകരവും അങ്ങേയറ്റം വേദനാജനകവും അപലപനീയവും ഒരിക്കലും നീതീകരിക്കാനാകാത്തതുമായ സംഭവമാണ് 20.09.2022 ൽ കെ.എസ്.ആർ.ടി.സി കാട്ടാക്കട യൂണിറ്റിൽ ഉണ്ടായത്... പ്രസ്തുത സംഭവത്തിൽ ഞാൻ അതീവമായി ഖേദിക്കുന്നു...

ഇരുപത്തി ഏഴായിരത്തോളം ജീവനക്കാരുണ്ട് കെ.എസ്.ആർ.ടി.സി എന്ന മഹാ പ്രസ്ഥാനത്തിൽ... കുറേയേറെ വിഷയങ്ങൾ സാമ്പത്തികം, ഭരണം, സർവീസ് ഓപ്പറേഷൻ, മെയിന്റനൻസ്, അച്ചടക്കം, വിവരസാങ്കേതികം, ആസൂത്രണം, ആശയവിനിമയം... തുടങ്ങിയ മേഖലകളിൽ കാലങ്ങളായി നിലനിന്നു പോന്നിരുന്നു...

കടുത്ത പ്രതിസന്ധികൾക്കിടയിലും ഏറെക്കുറെ വിഷയങ്ങൾ പരിഹരിച്ച് ശരിയായ പാതയിലേക്കടുക്കുന്ന അവസരത്തിലാണ് അപ്രതീക്ഷിതമായി സ്ഥാപനത്തിന് അവമതിപ്പുണ്ടാക്കുന്ന അതിലേറെ ദുഃഖകരമായ ഒരനുഭവം കാട്ടാക്കട യൂണിറ്റിൽ യാത്രാ കൺസഷൻ പുതുക്കാനായി എത്തിയ വിദ്യാർത്ഥിനിക്കും പിതാവിനും നേരിടേണ്ടി വന്നിട്ടുള്ളത്... ഇത്തരത്തിൽ ഒരു വൈഷമ്യം ആ പെൺകുട്ടിക്കും പിതാവിനും പ്രസ്തുത കെഎസ്ആർടിസി ജീവനക്കാരിൽ നിന്നും നേരിടേണ്ടി വന്നതിൽ ഈ സ്ഥാപനത്തിന്റെയും നല്ലവരായ മറ്റു ജീവനക്കാരുടെയും പേരിൽ പൊതുസമൂഹത്തോട് ഞാൻ മാപ്പ് ചോദിക്കുന്നു... ഈ സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള ജീവനക്കാരെപ്പോലെ വളരെ ചുരുക്കം ചില മാനസ്സിക വിഭ്രാന്തിയുള്ള ജീവനക്കാരാണ് ഈ സ്ഥാപനത്തിന്റെ അടിസ്ഥാനപരമായ പ്രശ്നം എന്ന് ഏവരും മനസ്സിലാക്കണം... അത്തരക്കാരെ യാതൊരു കാരണവശാലും മാനേജ്മെൻറ് സംരക്ഷിക്കില്ല, വച്ചുപൊറുപ്പിക്കില്ല... ഇതുതന്നെയാണ് ബഹു: ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആൻറണി രാജുവിന്റെയും ഗവൺമെന്റിന്റെയും നിലപാട്. ഇങ്ങനെയുള്ള കളകളെ പറിച്ച് കളയുക എന്ന് തന്നെയാണ് ഗവൺമെൻറ് നൽകിയിട്ടുള്ള നിർദ്ദേശം.

ദയവായി ഒന്ന് ശ്രദ്ധിച്ച് വിലയിരുത്തൂ... ജീവനക്കാരെക്കുറിച്ച് ഇത്തരത്തിലുള്ള ഗൗരവതരമായ പരാതികൾ ഈ അടുത്ത കാലത്തായി തീരെയും ഇല്ല എന്ന് നിസ്സംശയം പറയാവുന്ന അവസ്ഥ തന്നെയായിരുന്നു... അതുകൊണ്ടുതന്നെ ഈ സംഭവത്തെ ഞാൻ അതീവ ഗൗരവത്തോടെ കാണുന്നു. വിഷയം ശരിയായ ദിശയിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ മാതൃകാപരമായി നടപടിയെടുക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു...

കെഎസ്ആർടിസിയിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗം വരുന്ന നല്ലവരായ ജീവനക്കാരുണ്ട് എന്നുള്ള യാഥാർത്ഥ്യബോധം നമുക്കേവർക്കും ഉണ്ടാകേണ്ടതാണ്, എന്നാൽ ഏതു സ്ഥാപനത്തിലും വളരെ ചുരുക്കം ചില പ്രശ്നക്കാർ ഉണ്ടായേക്കാം, അവരെ തിരുത്തുവാനായി പരമാവധി ശ്രമിക്കുന്നുണ്ട്, തിരുത്തപ്പെട്ടില്ലെങ്കിൽ ഈ സ്ഥാപനത്തിൽ നിന്നും അത്തരത്തിലുള്ളവരെ നിലവിലുള്ള നിയമങ്ങൾക്കും ചട്ടങ്ങൾക്കും അനുസൃതമായി പുറത്താക്കുക തന്നെ ചെയ്യും എന്നതിൽ യാതൊരു സംശയവും വേണ്ട. ഒറ്റപ്പെട്ട ഈ സംഭവത്തെ തെറ്റായി തന്നെ കണ്ട്, കെഎസ്ആർടിസിക്കും അതിലെ ജീവനക്കാർക്കും നിങ്ങൾ നാളിതുവരെ നൽകിവന്നിരുന്ന സ്നേഹവും സഹകരണവും ആത്മാർത്ഥതയും തുടർന്നും ഉണ്ടാകണമെന്ന് സ്നേഹത്തിൻറെ ഭാഷയിൽ അഭ്യർത്ഥിക്കുന്നു...

സ്നേഹപൂർവ്വം,

നിങ്ങളുടെ സ്വന്തം

ബിജു പ്രഭാകർ ഐ.എ.എസ്

സെക്രട്ടറി ട്രാൻസ്പോർട്ട് & ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ, കെഎസ്ആർടിസി.


ഇന്നലെയാണ് മ​ക​ളു​ടെ ബ​സ് ക​ണ്‍സ​ഷ​ന്‍ കാ​ർ​ഡ്​ പു​തു​ക്കാ​നെ​ത്തി​യ പി​താ​വി​നെ കെ.​എ​സ്.​ആ​ര്‍.​ടി.​സി സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ട​ക്കം സം​ഘം ചേ​ർ​ന്ന്​ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചത്. കെ.​എ​സ്.​ആ​ര്‍.​ടി.​സി കാ​ട്ടാ​ക്ക​ട ഡി​പ്പോ​യി​ലാ​ണ് മ​ക​ളു​ടെ മു​ന്നി​ൽ പി​താ​വി​നെ ജീ​വ​ന​ക്കാ​ർ കൈ​യേ​റ്റം ചെ​യ്ത​ത്. മ​ര്‍ദ​ന​മേ​റ്റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ജീ​വ​ന​ക്കാ​ര​ന്‍ കാ​ട്ടാ​ക്ക​ട ആ​മ​ച്ച​ല്‍ ഗ്രീ​രേ​ഷ്മ വീ​ട്ടി​ല്‍ പ്രേ​മ​ന​ന്‍ കാ​ട്ടാ​ക്ക​ട സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ആ​ര്യ​നാ​ട് യൂ​നി​റ്റി​ലെ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ എ. ​മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, കാ​ട്ടാ​ക്ക​ട ഡി​പ്പോ​യി​ലെ ഡ്യൂ​ട്ടി ഗാ​ർ​ഡ് എ​സ്.​ആ​ർ. സു​രേ​ഷ് കു​മാ​ർ, ക​ണ്ട​ക്ട​ർ എ​ൻ. അ​നി​ൽ​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ്​ സി.​പി. മി​ല​ൻ ഡോ​റി​ച്ച് എ​ന്നി​വ​രെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സ​സ്​​പെ​ൻ​ഡ്​ ചെ​യ്തു. ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ 45 ദി​വ​സ​ത്തി​ന​കം അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ഗ​താ​ഗ​ത​മ​ന്ത്രി സി.​എം.​ഡി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. അ​ഞ്ച്​ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ പൊ​ലീ​സും കേ​സെ​ടു​ത്തു.

പ്രേ​മ​ന​നും മ​ക​ള്‍ മ​ല​യി​ൻ​കീ​ഴ് മാ​ധ​വ​ക​വി ഗ​വ. കോ​ള​ജി​ലെ ര​ണ്ടാം വ​ര്‍ഷ ബി​രു​ദ വി​ദ്യാ​ർ​ഥി രേ​ഷ്​​മ​യും കാ​ട്ടാ​ക്ക​ട ഡിപ്പോ​യി​ല്‍ ക​ണ്‍സ​ഷ​ൻ കാ​ർ​ഡ്​ പു​തു​ക്കാ​നെ​ത്തി​യ​ത്. നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ കൗ​ണ്ട​റി​​ലെ​ത്തി​യ​പ്പോ​ൾ ക​ണ്‍സ​ഷ​ന്‍ ടി​ക്ക​റ്റ് ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ കോ​ഴ്സ് സ​ര്‍ട്ടി​ഫി​ക്ക​റ്റ് വേ​ണ​മെ​ന്നാ​യി ജീ​വ​ന​ക്കാ​ർ. മൂ​ന്ന്​ മാ​സം മു​മ്പ്​​ കോ​ഴ്സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ല്‍കി​യാ​ണ് ക​ണ്‍സ​ഷ​ന്‍ എ​ടു​ത്ത​തെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ല്‍ അ​ടു​ത്ത പ്രാ​വ​ശ്യ​മോ അ​ടു​ത്ത​ദി​വ​സ​മോ വീ​ണ്ടും ന​ല്‍കാ​മെ​ന്നും പ്രേ​മ​ന​ൻ പ​റ​ഞ്ഞെ​ങ്കി​ലും ജീ​വ​ന​ക്കാ​ർ അം​ഗീ​ക​രി​ച്ചി​ല്ല.

'ഇ​ത്ത​രം ജീ​വ​ന​ക്കാ​രാ​ണ് കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ശാ​പം' എ​ന്ന്​ പ്രേ​മ​ന​ൻ പ​റ​ഞ്ഞ​തി​ൽ പ്ര​കോ​പി​ത​നാ​യ ജീ​വ​ന​ക്കാ​ര​ൻ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​നെ വി​ളി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​നെ​ത്തി പ്രേ​മ​ന​നെ​യും മ​ക​ളെ​യും കൗ​ണ്ട​റി​ൽ​നി​ന്ന്​ ത​ള്ളി​മാ​റ്റാ​ൻ ശ്ര​മി​ച്ചു. വ​ഴ​ങ്ങാ​തെ പ്ര​തി​ഷേ​ധി​ച്ച​പ്പോ​ൾ കൂ​ടു​ത​ൽ ജീ​വ​ന​ക്കാ​രെ​ത്തി ഇ​രു​വ​രെ​യും കൈ​യേ​റ്റം ചെ​യ്ത​താ​യും അ​ടു​ത്തു​ള്ള മു​റി​ക്കു​ള്ളി​ൽ ത​ള്ളി​ക്ക​യ​റ്റി​ മ​ർ​ദി​ച്ച​താ​യും പ്രേ​മ​ന​ൻ പ​റ​യു​ന്നു. മ​ക​ൾ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലെ​ത്തി അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ്​ ഇ​വ​ർ​ക്ക്​ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ പോ​കാ​നാ​യ​ത്. 

Tags:    
News Summary - The beating incident: KSRTC MD apologized to the public

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.