•2020 ആഗസ്റ്റ് 21- ബംഗളൂരു കല്യാൺ നഗറിലെ റോയൽ സ്യൂട്ട് അപാർട്ട്മെൻറിൽനിന്ന് 2.2 ലക്ഷത്തിെൻറ മയക്കുമരുന്നുമായി കൊച്ചി സ്വദേശി അനൂപ് മുഹമ്മദിനെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്യുന്നു
•ആഗസ്റ്റ് 22- കേസിലെ ഒന്നാം പ്രതി ബംഗളൂരു സ്വദേശിനി ഡി. അനിഘ, മൂന്നാം പ്രതി തൃശൂർ സ്വദേശി റിജേഷ് രവീന്ദ്രൻ എന്നിവരും പിടിയിൽ
•ആഗസ്റ്റ് 27 - അറസ്റ്റ് വിവരം എൻ.സി.ബി പുറത്തുവിടുന്നു
•സെപ്റ്റംബർ രണ്ട്- എൻ.സി.ബിക്ക് അനൂപ് നൽകിയ മൊഴിയുടെ പകർപ്പ് പുറത്ത്. ബിനീഷ് കോടിയേരി സാമ്പത്തിക സഹായം നൽകിയെന്ന് മൊഴി
•സെപ്റ്റംബർ 11- മയക്കുമരുന്ന് കേസിലെ ഹവാല ഇടപാട് സംബന്ധിച്ച് ഇ.ഡി അന്വേഷണം ഏറ്റെടുക്കുന്നു
•സെപ്റ്റംബർ 25- പരപ്പന ജയിലിൽ അനൂപ് മുഹമ്മദ് അടക്കമുള്ള പ്രതികളുടെ മൊഴി ഇ.ഡി രേഖപ്പെടുത്തുന്നു. പണം ലഭിച്ചത് ബിനീഷിെൻറ അറിവോടെയെന്ന് മൊഴി
•ഒക്ടോബർ മൂന്ന് - മയക്കുമരുന്ന് ഇടപാടിലെ ഹവാല കേസിൽ ബിനീഷ് കോടിയേരിക്ക് സമൻസ്
•ഒക്ടോബർ ആറ്- ഇ.ഡിയുടെ ബംഗളൂരു സോണൽ ഒാഫിസിൽ ആറു മണിക്കൂർ ബിനീഷിനെ ചോദ്യംചെയ്ത് വിട്ടയക്കുന്നു. ആറുലക്ഷം മാത്രമാണ് താൻ അനൂപിന് നൽകിയതെന്ന് മൊഴി
•ഒക്ടോബർ 17- അനൂപ് മുഹമ്മദിനെ അഞ്ചുദിവസത്തെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യുന്നു. അനൂപ് മൊഴി ആവർത്തിക്കുന്നു.
•ഒക്ടോബർ 19- ചോദ്യംെചയ്യലിന് ബിനീഷ് കോടിയേരി ഹാജരായില്ല
•ഒക്ടോബർ 21- അഞ്ചുദിവസത്തെ ചോദ്യം ചെയ്യലിനുശേഷം അനൂപ് ജയിലിലേക്ക്
•ഒക്ടോബർ 29- ബിനീഷ് കോടിയേരി രണ്ടാം തവണ ഹാജരാവുന്നു. മൂന്നര മണിക്കൂർ ചോദ്യംചെയ്യൽ. പിന്നാലെ, അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.