കനോലി കനാലിന്റെ വികസനത്തിനായി പ്രാഥമിക ഡി.പി.ആർ തയാറാക്കിയെന്ന് മുഖ്യമന്ത്രി

കോഴിക്കോട് : കനോലി കനാലിന്റെ വികസനത്തിനായി പ്രാഥമിക ഡി.പി.ആർ തയാറാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. കോഴിക്കോട് -ബേക്കൽ സംസ്ഥാന ജലപാതയിലെ കല്ലായി മുതൽ എരഞ്ഞിക്കൽ വരെയുള്ള ഏകദേശം 11.2 കി.മീ. ദൂരത്തിലുള്ള കനോലി കനാലിൻറെ വികസനത്തിനായി 1118 കോടി രൂപയുടെ കിഫ്ബി ധനസഹായ പദ്ധതി സ്പെഷ്യൽ പർപ്പസ് വെഹിക്കിളായ കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചേഴ്സ് വഴി നടപ്പിലാക്കുന്നതിന് തത്വത്തിൽ അംഗീകാരം നൽകി. പ്രാഥമിക ഡി.പി.ആർ തയാറാക്കി.

പാലങ്ങൾക്ക് വേണ്ടുന്ന ഉയരം, കനാലിൻറെ വീതി, ആഴം കൂട്ടൽ, ചെറുതും വലുതുമായി 23 പാലങ്ങളും അതിനുള്ള അപ്രോച്ച് റോഡുകളും നിർമിക്കൽ, ഏറ്റെടുക്കേണ്ടി വരുന്ന ഭൂമി എന്നിവ വിശകലനം ചെയ്ത് വിശദമായ പദ്ധതി രേഖ തയാറാക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവെന്നും തോട്ടത്തിൽ രവീന്ദ്രന് രേഖമൂലം മുഖ്യമന്ത്രി മറുപടി നൽകി. 

Tags:    
News Summary - The Chief Minister said that the preliminary DPR has been prepared for the development of Connolly Canal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.