സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട്: മൈലപ്ര സഹകരണ ബാങ്ക് മുൻ സെക്രട്ടറിയുടെ അറസ്റ്റ് കോടതി തടഞ്ഞു

പ​ത്ത​നം​തി​ട്ട: മൈ​ല​പ്ര സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ സെ​ക്ര​ട്ട​റി​ക്കെ​തി​രാ​യ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ട് കേ​സി​ൽ, മു​ൻ‌​കൂ​ർ ജാ​മ്യ​പേ​ക്ഷ​യി​ൽ ഉ​ത്ത​ര​വ് ഉ​ണ്ടാ​കും വ​രെ അ​റ​സ്റ്റ് പാ​ടി​ല്ലെ​ന്ന് കോ​ട​തി.പ​ത്ത​നം​തി​ട്ട സെ​ഷ​ൻ​സ് കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. സാ​മ്പ​ത്തി​ക ന​ഷ്ടം വ​രു​ത്തി​യെ​ന്ന്​ ആ​രോ​പി​ച്ച് മു​ൻ സെ​ക്ര​ട്ട​റി ജോ​ഷ്വാ മാ​ത്യു​വി​നെ​തി​രെ സ​ഹ​ക​ര​ണ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

പ​രാ​തി​യി​ൽ പ​ത്ത​നം​തി​ട്ട പൊ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത ര​ണ്ടു കേ​സി​ലാ​ണ് മു​ൻ‌​കൂ​ർ ജാ​മ്യ​പേ​ക്ഷ സ​മ‍ർ​പ്പി​ച്ച​ത്.സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ൽ ത​നി​ക്ക് വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും പ​ണം അ​പ​ഹ​രി​ച്ചി​ട്ടി​ല്ലെ​ന്നും ജാ​മ്യാ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു.ഉ​ത്ത​ര​വാ​ദി​ത്തം കോ​ർ​റേ​ഷ​ൻ ഡി​പ്പാ​ർ​ട്ട്മെ​ന്റ് സെ​യി​ൽ ഓ​ഫി​സ​ർ​ക്കാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. 86.12 കോ​ടി​യു​ടെ ക്ര​മ​ക്കേ​ട് ന​ട​ത്തി​യെ​ന്ന പ​രാ​തി​യി​ലാ​യി​രു​ന്നു മൈ​ല​പ്ര സ​ഹ.​ബാ​ങ്ക് പ്ര​സി​ഡ​ന്റ് ജെ​റി ഈ​ശോ ഉ​മ്മ​ൻ, മു​ൻ സെ​ക്ര​ട്ട​റി ജോ​ഷ്വാ മാ​ത്യു എ​ന്നി​വ​രു​ടെ പേ​രി​ൽ കേ​സെ​ടു​ത്ത​ത്.

നി​ക്ഷേ​പ​ത്തു​ക​യാ​യി 87 ല​ക്ഷം രൂ​പ തി​രി​കെ ന​ൽ​കി​യി​ല്ലെ​ന്ന് കാ​ട്ടി പ​ത്ത​നം​തി​ട്ട സ്വ​ദേ​ശി രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ന​ൽ​കി​യ പ​രാ​തി​യി​ൽ മ​റ്റൊ​രു കേ​സും ഇ​വ​ർ​ക്കെ​തി​രെ​യു​ണ്ട്.സ​ഹ​ക​ര​ണ വ​കു​പ്പി​ന്റെ അ​നു​മ​തി​യി​ല്ലാ​തെ​യും ബാ​ങ്കി​ന്റെ നി​യ​മാ​വ​ലി​ക്ക്​ വി​രു​ദ്ധ​മാ​യും ബാ​ങ്കി​ന്റെ പ്ര​വ​ർ​ത്ത​ന പ​രി​ധി​ക്ക്​ പു​റ​ത്തു​ള്ള​വ​ർ​ക്ക് നി​യ​മ​വി​രു​ദ്ധ​മാ​യി വാ​യ്പ ന​ൽ​കി എ​ന്ന ആ​രോ​പ​ണ​വു​മു​ണ്ട്.

Tags:    
News Summary - The court stopped the arrest of former secretary of Mylapra Cooperative Bank

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.